Sub Lead

നിയമബാഹ്യ കൊലപാതകങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ സമൂഹം അനുവദിക്കരുത്: പോപുലര്‍ ഫ്രണ്ട്

പോലിസിന്റെ ഔദ്യോഗിക വിശദീകരണം അപര്യാപ്തമാണെന്ന് മാത്രമല്ല, പോലിസ് കഥയെക്കുറിച്ച് മതിയായ ചോദ്യങ്ങളൊന്നും ഉയരുന്നില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയതിന്റെ നീണ്ട നാളത്തെ ചരിത്രം തെലങ്കാന പോലിസിന് ഉണ്ടെന്നത് ഇവിടെ ശ്രദ്ധേയമാണ്.

നിയമബാഹ്യ കൊലപാതകങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ സമൂഹം അനുവദിക്കരുത്: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡൽഹി: നിയമബാഹ്യ കൊലപാതകങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ സമൂഹം അനുവദിക്കരുതെന്ന് പോപുലര്‍ ഫ്രണ്ട്. ബലാല്‍സംഗ പ്രതികളെ തെലങ്കാനയില്‍ കൊലപ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ യുവ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്തയില്‍ രാഷ്ട്രം അത്യന്തം ദുഖിതമാണ്. നിയമപ്രകാരം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ രണ്ട് വശങ്ങളുണ്ടാകില്ല. സ്ത്രീസുരക്ഷയ്ക്കുള്ള പ്രതിഫലമായി, രാജ്യത്ത് നിലനില്‍ക്കുന്ന ദയനീയമായ അവസ്ഥയിലേക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കുന്ന സംഭവമായിരിക്കണം ഇത്. ഇരയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സങ്കടത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളുമായി തെലങ്കാന പോലിസ് പെരുമാറിയ രീതി ഞെട്ടിപ്പിക്കുന്നതാണ്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം തടയാനാണ് നാല് പേരെ പോലിസ് വെടിവച്ചുകൊന്നതെന്നാണ് ആരോപണം. പോലിസിന്റെ ഔദ്യോഗിക വിശദീകരണം അപര്യാപ്തമാണെന്ന് മാത്രമല്ല, പോലിസ് കഥയെക്കുറിച്ച് മതിയായ ചോദ്യങ്ങളൊന്നും ഉയരുന്നില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയതിന്റെ നീണ്ട നാളത്തെ ചരിത്രം തെലങ്കാന പോലിസിന് ഉണ്ടെന്നത് ഇവിടെ ശ്രദ്ധേയമാണ്. നിയമബാഹ്യ കൊലപാതകങ്ങളോ ശിക്ഷകളോ ഒരിക്കലും ഒരു ജനാധിപത്യ സമൂഹം അനുവദിക്കരുത്.

കൃത്യമായ നിയമനടപടികളില്ലാതെ കുറ്റാരോപിതരെ കൊല്ലുന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കൊലപാതകങ്ങളുടെ സത്യം പുറത്തുകൊണ്ടുവരണമെന്നും പോപുലര്‍ ഫ്രണ്ട് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഉന്നാവോയിൽ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോപുലര്‍ ഫ്രണ്ട് അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it