കോഴിക്കോട് നഗരത്തില് എക്സൈസിന്റെ മയക്കുമരുന്ന് വേട്ട; മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി
സംഭവത്തില്, മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല് പുലിയാങ്ങില് വീട്ടില് വൈശാഖ് (22), കോഴിക്കോട് താലൂക്കില് ചേവായൂര് മലാപ്പറമ്പ് മുതുവാട്ട് വീട്ടില് വിഷ്ണു (22) എന്നിവര് അറസ്റ്റിലായി. ഇവര് സഞ്ചരിച്ച KL 11 BP 05O8 ഡ്യൂക്ക് ബൈക്കും പോലിസ് പിടികൂടി.

കോഴിക്കോട്:ഡ്യൂക്ക് ബൈക്കില് ബ്ലൂടൂത് സ്പീക്കറില് ഒളിപ്പിച്ചു കടത്തുകയായിരുന്ന 55 ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് വിപണിയില് മൂന്ന് ലക്ഷം രൂപ വിലമതിക്കും. സംഭവത്തില്, മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല് പുലിയാങ്ങില് വീട്ടില് വൈശാഖ് (22), കോഴിക്കോട് താലൂക്കില് ചേവായൂര് മലാപ്പറമ്പ് മുതുവാട്ട് വീട്ടില് വിഷ്ണു (22) എന്നിവര് അറസ്റ്റിലായി. ഇവര് സഞ്ചരിച്ച KL 11 BP 05O8 ഡ്യൂക്ക് ബൈക്കും പോലിസ് പിടികൂടി. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജന്സും കോഴിക്കോട് എക്സൈസ് സര്ക്കിള് പാര്ട്ടിയുമായി ചേര്ന്നു നടത്തിയ പരിശോധനയില് പ്രതികള് വലയിലായത്. ഉത്തരമേഖലയില് ഈ വര്ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.
കോഴിക്കോട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന്
എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് ശരത് ബാബു പറഞ്ഞു. ബാംഗ്ലൂരില് നിന്നാണ് ഇവര് ലഹരിമരുന്നുകള് ശേഖരിക്കുന്നത് എന്നാണ് ഇവര് മൊഴിനല്കിയത്.
മലപ്പുറം ഐബി ഇന്സ്പെക്ടര് പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണര് സ്ക്വാഡ് അസിസ്റ്റന്റ് ഇന്സ്പെക്ടര് ടി ഷിജുമോന്, പ്രിവെന്റിവ് ഓഫിസര് കെ പ്രദീപ് കുമാര്, സിവില് എക്സൈസ് ഓഫിസര് മാരായ നിതിന് ചോമാരി, അഖില് ദാസ്, കോഴിക്കോട് സര്ക്കിള് ഓഫിസിലെ
പ്രിവെന്റ്റീവ് ഓഫിസര് ഇ പി വിനോദ് കുമാര്, സിവില് എക്സൈസ് ഓഫിസര്മാരായ ഡി എസ് ദിലീപ് കുമാര്, മുഹമ്മദ് അബ്ദുള് റൗഫ്, പി കെ സതീഷ്, രജിന് എം ഒ എന്നിവര് ചേര്ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാജയിലില് റിമാന്ഡ് ചെയ്തു.
RELATED STORIES
പ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMTമാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും...
14 Aug 2022 1:18 PM GMTഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ...
14 Aug 2022 12:12 PM GMTനെഹ്റുവും ടിപ്പുവും കര്ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?;...
14 Aug 2022 11:43 AM GMT'സ്വാതന്ത്ര്യസമര പോരാളികള്ക്കൊപ്പം ചെരുപ്പുനക്കിയുടെ ചിത്രം വേണ്ട';...
14 Aug 2022 10:45 AM GMT