ട്രെയിനില്‍ നമസ്‌കരിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപി
കഴിഞ്ഞ ദിവസം ഏതാനും പേര്‍ ട്രെയിനില്‍ വെച്ച് നമസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ലഖ്‌നൗ: ട്രെയിനില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. കഴിഞ്ഞ ദിവസം ഏതാനും പേര്‍ ട്രെയിനില്‍ വെച്ച് നമസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേശിലെ ഖദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ സമയത്ത് നാല് പുരുഷന്മാര്‍ നമസ്‌കരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മുന്‍ ബിജെപി എംഎല്‍എ ദീപ് ലാല്‍ ആണ് വീഡിയോ ചിത്രീകരിച്ചതും പരാതിയുമായി രംഗത്തുവന്നതും.
പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് തെറ്റാണെന്നും വഴി തടസപ്പെടുത്തി നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ തന്നെയാണ് വീഡിയോ എടുത്തതെന്നും ലാല്‍ പറഞ്ഞു. റെയില്‍വേ അധികൃതര്‍ക്കാണ് ഇദ്ദേഹം പരാതി നല്‍കിയത്. നമസ്‌കരിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ പരിശോധിച്ച് നടപടിയെടുക്കമെന്ന് ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT