Sub Lead

രാജപക്‌സെ സഹോദരങ്ങള്‍ രാജ്യം വിടുന്നത് വിലക്കി ലങ്കന്‍ സുപ്രിംകോടതി

രാജപക്‌സെ സഹോദരങ്ങള്‍ രാജ്യം വിടുന്നത് വിലക്കി ലങ്കന്‍ സുപ്രിംകോടതി
X

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും സഹോദരനും ധനമന്ത്രിയുമായിരുന്ന ബേസില്‍ രാജപക്‌സെയും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി സുപ്രിംകോടതി. ഇരുവരും രാജ്യം വിടരുന്നതെന്ന് ലങ്കന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഗോതബയ രാജപക്‌സെ ഔദ്യോഗികമായി രാജിവച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കെതിരേ സുപ്രിംകോടതി നിലപാട് കടുപ്പിച്ചത്.

ഗോതബയ രാജപക്‌സെ നേരത്തെ രാജ്യം വിട്ടിരുന്നു. ഗോതബയ രാജപക്‌സെ ഈ ആഴ്ച ആദ്യം മാലിദ്വീപിലേക്കും തുടര്‍ന്ന് സിംഗപ്പൂരിലേക്കും കടന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രാജപക്‌സെ കുടുംബത്തിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണെന്നാണ് പരാതി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായ മഹിന്ദയ്ക്കും ബേസിലിനുമെതിരേ നടപടിയാവശ്യപ്പെട്ട് അഴിമതിവിരുദ്ധ സംഘടനയായ ട്രാന്‍സ്‌പേരന്‍സി ഇന്റര്‍നാഷനലാണ് കോടതിയെ സമീപിച്ചത്.

വരുന്ന ബുധനാഴ്ച പാര്‍ലമെന്റ് ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആക്ടിങ് പ്രസിഡന്റായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു. ഗോത്തബയയുടെ രാജി വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി സ്പീക്കര്‍ മഹിന്ദ യാപ അബയവര്‍ധന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്ത രാഷ്ട്രപതി കൊട്ടാരം ഇന്ന് സര്‍ക്കാരിന് തിരികെ നല്‍കി. ഫോറന്‍സിക് സംഘം ഉടനെത്തി വിരലടയാളം ശേഖരിക്കാന്‍ തുടങ്ങി.

കേടുപാടുകളുടെ തോത് വിലയിരുത്തി. ആക്ടിങ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വിക്രമസിംഗെ, ക്രമസമാധാനം കര്‍ശനമായി പാലിക്കുമെന്നും രാഷ്ട്രപതിയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും പാര്‍ലമെന്റിനെ ശാക്തീകരിക്കുകയും ചെയ്ത സുപ്രധാന ഭരണഘടനാ ഭേദഗതി തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it