- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള സായുധസംഘം എംഎല്‍എ ഓഫിസ് ആക്രമിച്ചു, ബിജെപി നേതാവിന്റെ ഓഫിസ് ആക്രമിച്ച് എംഎല്‍എയും സംഘവും (വീഡിയോ)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖാന്‍പൂര്‍ മണ്ഡലത്തിലെ എംഎല്‍എ ഉമേഷ് കുമാറിന്റെ ഓഫിസ് ബിജെപി നേതാവ് ലസ്‌കര്‍ കുന്‍വാര്‍ പ്രണവ് സിങ് ചാംപ്യന്റെ നേതൃത്വത്തിലുള്ള സായുധസംഘം ആക്രമിച്ചു. ഓഫിസിലേക്ക് വെടിയുതിര്‍ത്ത സംഘം നിരവധി തവണ ആകാശത്തേക്കും വെടിയുതിര്‍ത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്രമണ വിവരമറിഞ്ഞ ഉമേഷ് കുമാറും സംഘവും തോക്കുകളുമായി ബിജെപി നേതാവിന്റെ ഓഫിസും ആക്രമിച്ചു. തുടര്‍ന്ന് ഇരുവരെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു.
BJP leader and Ex-MLA Pranav Singh
— गौरव त्यागी 🇮🇳 (@GAURAV__TYAGI) January 26, 2025
who is a close associate of @pushkardhami, has attacked the Khanpur's MLA (Independent) Umesh Kumar's office with guns and goons, shot multiple fires.
Is that what we call "सुशासन"?@BJP4India @RahulGandhi @BJP4UK @INCIndia @narendramodi pic.twitter.com/qZ8xFBpeTQ
If #Uttarakhand's political system does not intervene soon, #haridwar will soon witness a political rivalry.
— Dhram Goswami (@dhram_goswami) January 26, 2025
The animosity between former BJP MLA Pranav Champion and #Khanpur MLA Umesh Kumar is at its peak. Watch the video to see how the supporters of both are thirsty for each… pic.twitter.com/7av2KAJie7
ഖാന്‍പൂര്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ ലസ്‌കര്‍ കുന്‍വാര്‍ പ്രണവ് സിങിന്റെയും നിലവിലെ എംഎല്‍എയായ ഉമേഷ് കുമാറിന്റെയും തോക്കുലൈസന്‍സ് റദ്ദ് ചെയ്യാന്‍ കലക്ടറോട് ശുപാര്‍ശ ചെയ്തതായി ഹരിദ്വാറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് പരമീന്ദര്‍ ദോബല്‍ പറഞ്ഞു.
2012ല്‍ ഖാന്‍പൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലസ്‌കര്‍ കുന്‍വാര്‍ പ്രണവ് സിങ് മല്‍സരിച്ചു വിജയിച്ചിരുന്നു. 2016ല്‍ ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നു. തോക്കുമായി ആഭാസനൃത്തം നടത്തിയ വീഡിയോ വൈറലായതോടെ 2019ല്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യേണ്ടിയും വന്നു.

2022ലെ തിരഞ്ഞെടുപ്പില്‍ ഇയാളുടെ ഭാര്യ കുവര്‍ണി ദേവയാനിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. പക്ഷേ, സ്വതന്ത്രസ്ഥാനാര്‍ഥിയായ ഉമേഷ് കുമാറിനോട് പരാജയപ്പെട്ടു. ഈ തോല്‍വിക്ക് ശേഷം ഉമേഷ് കുമാറിനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കലാണ് ഇയാളുടെ രീതിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇതിനോടെല്ലാം ഉമേഷ് കുമാര്‍ പ്രതികരിക്കുകയും ചെയ്യും. ഈ പ്രശ്‌നമാണ് ഇപ്പോള്‍ വെടിവയ്പില്‍ കലാശിച്ചിരിക്കുന്നത്. സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്തെ പ്രധാന റോഡായ കന്‍വാദ് പത്രി റോഡ് അടക്കുകയും ചെയ്തിരിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















