Sub Lead

മരുമകളെ തോക്കുചൂണ്ടി പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു

നംഗോളി മണ്ഡലത്തില്‍നിന്നു രണ്ടുതവണ എംഎല്‍എയായ മനോജ് ഷോകീനെതിരേയാണ് കേസെടുത്തത്

മരുമകളെ തോക്കുചൂണ്ടി പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു
X

ന്യൂഡല്‍ഹി: മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി മുന്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. നംഗോളി മണ്ഡലത്തില്‍നിന്നു രണ്ടുതവണ എംഎല്‍എയായ മനോജ് ഷോകീനെതിരേയാണ് കേസെടുത്തത്. 2018 ഡിസംബര്‍ 31നു പീഡിപ്പിച്ചെന്ന് ആരോപിച്ച് വ്യാഴാഴ്ചയാണു യുവതി ഡല്‍ഹി പോലിസിനു പരാതി നല്‍കിയത്. വിവാഹശേഷം അമ്മയുടെ വീട്ടില്‍നിന്നു ഭര്‍ത്താവിനു സഹോദരനും ബന്ധുവിനുമൊപ്പം സമീപപ്രദേശത്തെ വീട്ടിലേക്കു പോയ യുവതിയെ പശ്ചിം വിഹാറിലെ ഹോട്ടലിലെത്തിക്കുകയായിരുന്നു. പുതുവര്‍ഷം ആഘോഷിക്കാനെന്നു പറഞ്ഞ് ഇവിടെ ഏതാനും ബന്ധുക്കള്‍ കാത്തുനിന്നിരുന്നു. ആഘോഷശേഷം പിറ്റേന്ന് പുലര്‍ച്ചെ 12.30ഓടെ മീരാ ബാഗിലെ വീട്ടിലേക്കു പോയി. യുവതി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയെന്നും അല്‍പസമയത്തിനു ശേഷം ഭര്‍തൃപിതാവായ മനോജ് ഷോകീന്‍ മുറിയില്‍ കയറി മോശമായി പെരുമാറിയെന്നുമാണ് പരാതി. മദ്യപിച്ചെത്തിയ മനോജ് ഷോകീനോട് പുറത്തുപോവാന്‍ പറഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയും തോക്കെടുത്ത്, ബഹളമുണ്ടാക്കിയാല്‍ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു പരാതി. വിവാഹബന്ധം തകരുമെന്നും സഹോദരനെ കൊല്ലുമെന്നും പേടിച്ചാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നാണ് യുവതി പറയുന്നത്. സംഭവത്തില്‍ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് മനോജ് ഷോകീനെതിരേ കേസെടുത്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നു ഡിസിപി സെജു പി കുരുവിള പറഞ്ഞു.



Next Story

RELATED STORIES

Share it