ഇവിഎം സൂക്ഷിച്ച സ്‌ട്രോങ് റൂമിന്റെ വാതിലിന് കേട്പാട്; പ്രതി തത്തയെന്ന് അധികൃതര്‍
ബദാവുന്‍ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ധര്‍മേന്ദ്ര യാദവാണ് പരാതിക്കാരന്‍. എന്നാല്‍, ആരോപണം നിഷേധിച്ച അധികൃതര്‍ സംഭവത്തിലെ പ്രതി ഒരു തത്തയാണെന്ന് വിശദീകരിച്ചു.

ലഖ്‌നോ: തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന്റെ വാതിലിന് കേട്പാട് വന്നെന്നും ഇതിന് പിന്നില്‍ ജില്ലാ അധികൃതരുടെ തിരിമറിയെന്നും പരാതി. ബദാവുന്‍ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ധര്‍മേന്ദ്ര യാദവാണ് പരാതിക്കാരന്‍. എന്നാല്‍, ആരോപണം നിഷേധിച്ച അധികൃതര്‍ സംഭവത്തിലെ പ്രതി ഒരു തത്തയാണെന്ന് വിശദീകരിച്ചു.
സ്‌ട്രോങ് റൂമിന്റെ പുറം വാതിലില്‍ പിടിപ്പിച്ചിരുന്ന വലയില്‍ തത്ത കുടുങ്ങിയതിനെ തുടര്‍ന്ന് വല ഭാഗികമായി മാറ്റേണ്ടി വന്നുവെന്ന് സാംഭാല്‍ എഡിഎം ലവ്കുശ് ത്രിപാഠി പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കൃഷ്ണയും യാദവിന്റെ ആരോപണം നിഷേധിച്ചു.
ബാജോയി മണ്ഡി സമിതി കാംപസിലെ സ്‌ട്രോങ് റൂം സന്ദര്‍ശിക്കാന്‍ തങ്ങളുടെ ഏജന്റിന് പാസ് നല്‍കണമെന്ന ആവശ്യം ജില്ലാ അധികൃതര്‍ നിരസിച്ചതായി ബദാവുന്‍ സിറ്റിങ് എംപി കൂടിയായ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. ബുധനാഴ്ച്ച രാത്രി 6നും 9നും ഇടയില്‍ സ്‌ട്രോങ് റൂമിന് സമീപം ചില പ്രവര്‍ത്തികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്‌ട്രോങ് റൂമിന്റെ പുറംവാതിലിലെ നെറ്റിന് കേട്പാട് പറ്റിയതിന്റെ വീഡിയോയും ചിത്രങ്ങളും ഞങ്ങളുടെ കൈയിലുണ്ട്. ഇവിഎം സൂക്ഷിച്ചിട്ടുള്ള ഉള്‍വശത്തെ ഗെയ്റ്റിന്റെ സീലിനും കേട്പാടുണ്ട്. പുതിയ സീലാണ് ഇപ്പോള്‍ പതിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT