- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2014ല്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹാക്കര്‍
2014ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളിതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചു. 2014ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിനും ഇക്കാര്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ഇന്ത്യയിലെ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം സാധ്യമാണെന്നും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം നിരവധി തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ഗുരുതര വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ച് യുഎസ് ഹാക്കര്‍ സയിദ് ഷുജയുടെ വെളിപ്പെടുത്തലുണ്ടായത്. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളകളില്‍ പതിവായി ഉയര്‍ന്നു വരുന്ന ആരോപണത്തിനാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിട്ടുള്ളത്.
ബിജെപി വന്‍ജയം നേടിയ ലോക്‌സഭാ തിരഞ്ഞെടുപ്പിനു പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് സയിദ് ഷുജയുടെ വെളിപ്പെടുത്തല്‍ തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളിതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചു. 2014ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിനും ഇക്കാര്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എഎപി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന സംഭവവികാസങ്ങള്‍ സൂക്ഷമമായി തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചര്‍ച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകളിലുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത് ഇദ്ദേഹമായിരുന്നെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങളില്‍ ഹാക്കിങ് സാധ്യമല്ലെന്നാണ് ഇതുവരെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നത്.
RELATED STORIES
കാറില്‍ ചാര്‍ജ്ജ് ചെയ്ത ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട കാര്‍ ...
23 May 2025 5:40 PM GMTഇസ്രായേലി അതിക്രമങ്ങള്‍ക്കിടയിലും മസ്ജിദുല്‍ അഖ്സയിലെത്തി...
23 May 2025 4:48 PM GMTകര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്‍ത്ഥമെന്ത് ?
23 May 2025 4:46 PM GMTമധ്യപ്രദേശിലെ ഗുണയില്‍ ജയിലില്‍ അടക്കപ്പെടുന്നതില്‍ ഭൂരിപക്ഷവും...
23 May 2025 3:33 PM GMTകൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില്‍ വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMT''പ്രസവാവധി പ്രത്യുല്‍പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് ...
23 May 2025 2:59 PM GMT