Sub Lead

ബലാല്‍സംഗ ദൃശ്യം പെന്‍ഡ്രൈവിലുണ്ട്; ബിജെപി എംപിക്കെതിരേ യുവതി

യുവതിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, സ്വാമി ചിന്‍മയാനന്ദിന്റേതെന്നു പറഞ്ഞ് എന്‍എംഎഫ് ന്യൂസ് ഒരു വീഡിയോ പുറത്തുവിട്ടു.

ബലാല്‍സംഗ ദൃശ്യം പെന്‍ഡ്രൈവിലുണ്ട്; ബിജെപി എംപിക്കെതിരേ യുവതി
X

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും അടല്‍ബിഹാരി വാജ്‌പേയ് സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന സ്വാമി ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗ ആരോപണം ഉന്നയിച്ച യുവതി തെളിവ് നല്‍കിയതായി സൂചന. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനാവശ്യമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പെന്‍ഡ്രൈവിലാക്കി തന്റെ സുഹൃത്ത് വഴി പോലിസിനു കൈമാറിയെന്നാണ് റിപോര്‍ട്ട്. സുപ്രിംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിനു സുഹൃത്ത് പെന്‍ഡ്രൈവ് കൈമാറിയതായും വിവരമുണ്ട്. ചിന്‍മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ലൈംഗികമായും മറ്റും പീഡിപ്പിച്ചെന്നാണു യുവതിയുടെ ആരോപണം. ഇത് ഒരു കാമറ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുണ്ടെന്നാണ് 23കാരിയായ യുവതി പറയുന്നത്.


യുവതിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, സ്വാമി ചിന്‍മയാനന്ദിന്റേതെന്നു പറഞ്ഞ് എന്‍എംഎഫ് ന്യൂസ് ഒരു വീഡിയോ പുറത്തുവിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അവകാശപ്പെട്ടുള്ള വാര്‍ത്തയില്‍, നഗ്നയായി കിടക്കുന്ന ചിന്‍മയാന്ദിനെ ഒരു പെണ്‍കുട്ടി ശരീരത്തില്‍ മസ്സാജ് ചെയ്തുകൊടുക്കുന്നതും മറ്റുമായ ദൃശ്യങ്ങളാണുള്ളത്. 2014 ജനുവരി 31നു രാത്രി 9.46നു പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

കഴിഞ്ഞ ആഴ്ച 15 മണിക്കൂറോളം മൊഴിയെടുത്തപ്പോഴാണ് യുവതി തനിക്ക് നേരിട്ട അനുഭവങ്ങള്‍ വിവരിച്ചത്. കഴിഞ്ഞ വര്‍ഷം ലോ കോളജില്‍ പ്രവേശനത്തിനു വേണ്ടി രാഷ്ട്രീയനേതാക്കളുടെ അടുത്ത് പോയതു മുതലാണ് ദുരനുഭവങ്ങളുണ്ടായതെന്നാണ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. അവര്‍ തനിക്ക് പ്രവേശനം നല്‍കി. തുടര്‍ന്ന് കോളജ് ലൈബ്രറിയില്‍ ജോലി നല്‍കി ഹോസ്റ്റലിലേക്കയച്ചു. അതിനുശേഷമാണ്, അവര്‍ തന്നെ വിളിച്ച് കുളിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുതന്നത്. ഈ വീഡിയോ ഉപയോഗിച്ചാണ് ചിന്‍മയാനന്ദ് തന്നെ ബലാല്‍സംഗം ചെയ്തത്. പീഡനദൃശ്യങ്ങള്‍ ഉപയോഗിച്ചും തന്നെ ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് കാമറ ഉപയോഗിച്ച് കുടുക്കാന്‍ തീരുമാനിച്ചതും അവളുടെ കണ്ണടയില്‍ കാമറ ഘടിപ്പിച്ചതെന്നും നിയമവിദ്യാര്‍ഥിനിയായ യുവതി പറഞ്ഞു.


കഴിഞ്ഞ മാസം ഫെയ്‌സ്ബുക്കില്‍ ഒരു രാഷ്ട്രീയക്കാരന്‍ അവരുടെ സ്ഥാപനത്തിലെ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി പേര് വെളിപ്പെടുത്താതെ പെണ്‍കുട്ടി വീഡിയോയിലൂടെ ആരോപിച്ചിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ കാണാതാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ഉത്തര്‍പ്രദേശ് പോലിസ് ചിന്‍മയാനന്ദിനെതിരേ കേസെടുക്കുകയും ചെയ്തു. ആറു ദിവസത്തിനു ശേഷം യുവതിയെ രാജസ്ഥാനില്‍നിന്നു കണ്ടെത്തുകയും സുപ്രിംകോടതിയില്‍ ഹാജരാക്കി മൊഴിയെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് സുപ്രിംകോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥിനി ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണ സംഘം കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയിരുന്നു.






Next Story

RELATED STORIES

Share it