Sub Lead

തുര്‍ക്കി സൈന്യത്തിനെതിരായ ആക്രമണം:സിറിയന്‍ സൈന്യത്തെ എവിടെവച്ചും ലക്ഷ്യമിടുമെന്ന് ഉര്‍ദുഗാന്‍

ഇനിയൊരു തുര്‍ക്കി സൈനികന് പരിക്കേല്‍ക്കുകയും വ്യോമസേനയെ ഉപയോഗിക്കുകയും ചെയ്താല്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ തുര്‍ക്കി എവിടെ വച്ചും ലക്ഷ്യമിടുമെന്നും ഉര്‍ദുഗാന്‍ താക്കീത് നല്‍കി.

തുര്‍ക്കി സൈന്യത്തിനെതിരായ ആക്രമണം:സിറിയന്‍ സൈന്യത്തെ എവിടെവച്ചും ലക്ഷ്യമിടുമെന്ന് ഉര്‍ദുഗാന്‍
X

ആങ്കറ: സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ഇദ്‌ലിബില്‍ നിന്നു പിന്തിരിപ്പിക്കാന്‍ തുര്‍ക്കി 'ആവശ്യമായതെല്ലാം' ചെയ്യുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇനിയൊരു തുര്‍ക്കി സൈനികന് പരിക്കേല്‍ക്കുകയും വ്യോമസേനയെ ഉപയോഗിക്കുകയും ചെയ്താല്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ തുര്‍ക്കി എവിടെ വച്ചും ലക്ഷ്യമിടുമെന്നും ഉര്‍ദുഗാന്‍ താക്കീത് നല്‍കി.

ഫെബ്രുവരി അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ ഇദ്‌ലിബ് മേഖലയില്‍നിന്ന് സിറിയന്‍ സൈന്യത്തെ പുറത്താക്കാന്‍ തുര്‍ക്കി തീരുമാനിച്ചതായി ബുധനാഴ്ച ആങ്കറയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉര്‍ദുഗാന്‍ വ്യക്തമാക്കി. കര-വ്യോമ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുമായി 2018ല്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി സിറിയന്‍ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ തുര്‍ക്കി 12 നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. ഈ മേഖലയില്‍ ഈ മാസം സിറിയന്‍ സൈനിക ആക്രമണത്തില്‍ 13 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്‌ലിബിലെ തുര്‍ക്കി സൈന്യത്തെ ആക്രമിച്ചതിന് സിറിയന്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ചൊവ്വാഴ്ച ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. പിന്നാലെ രണ്ട് ആക്രമണങ്ങള്‍ക്കും പ്രതികാരം ചെയ്തതായും നിരവധി സിറിയന്‍ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും ആങ്കറ അവകാശപ്പെട്ടിരുന്നു.

റഷ്യന്‍ പിന്തുണയോടെ, സിറിയന്‍ സൈന്യം ഇദ്‌ലിബ് പ്രവിശ്യയിലെ അവസാന വിമത ശക്തികേന്ദ്രങ്ങളിലും സമീപത്തെ ഹലബിന്റെ ചില ഭാഗങ്ങളിലും ആഴ്ചകളായി ആക്രമണം നടത്തിവരികയാണ്. ഇതിനെതുടര്‍ന്ന് ഏഴു ലക്ഷം പേര്‍ പലായനം ചെയ്തത് മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചെന്നും നിരവധി സിവിലിയന്മാന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് യുഎന്‍ കണക്ക്.

ആക്രമണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇദ്‌ലിബിനെ ഡിഎസ്‌കലേഷന്‍ സോണ്‍ ആക്കി മാറ്റാന്‍ തുര്‍ക്കിയും റഷ്യയും 2018 സെപ്റ്റംബറില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. സിറിയന്‍ സര്‍ക്കാരും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ നിബന്ധനകള്‍ പതിവായി ലംഘിക്കുകയാണ്.

Next Story

RELATED STORIES

Share it