Sub Lead

'മാനവികതയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കണ്ട': ഫ്രഞ്ച് പ്രസിഡന്റിനോട് തുറന്നടിച്ച് ഉര്‍ദുഗാന്‍

യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശമാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്.

മാനവികതയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കണ്ട: ഫ്രഞ്ച് പ്രസിഡന്റിനോട് തുറന്നടിച്ച് ഉര്‍ദുഗാന്‍
X

ആങ്കറ: മാനവികതയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ ആയിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് തുറന്നടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫ്രഞ്ച് സൈന്യം അള്‍ജീരിയയിലും റുവാണ്ടയിലും നടത്തിയ കൂട്ടക്കശാപ്പുകളെ ഓര്‍മിപ്പിച്ചായിരുന്നു ഉര്‍ദുഗാന്റെ ഈ താക്കീതെന്ന് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു. പട്ടാള അട്ടിമറി ശ്രമത്തിനെതിരേ ഡമോക്രസി ആന്റ് ഫ്രീഡം ദ്വീപില്‍ നടന്ന സിംപോസിയത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിനെതിരേ ഉര്‍ദുഗാന്‍ കടുത്ത വിമര്‍ശനമഴിച്ചുവിട്ടത്.

നിങ്ങള്‍ക്ക് (മക്രോണിന്) ചരിത്രമറിയില്ല. ഫ്രാന്‍സിന്റെ ചരിത്രം നിങ്ങള്‍ക്കറിയില്ല. ഫ്രഞ്ച് പ്രസിഡന്റിന്റെ പേരെടുത്ത് പരാമര്‍ശിച്ച് ഉര്‍ദുഗാന്‍ പറഞ്ഞു. അള്‍ജീരിയയില്‍ പത്തുലക്ഷം പേരെയും റുവാണ്ടയില്‍ എട്ടു ലക്ഷം പേരെയും കൊന്നൊടുക്കിയ ഫ്രഞ്ച് സൈനിക നടപടികളെ ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു.

'തുര്‍ക്കിയുമായോ തുര്‍ക്കി ജനതയുമായോ ഏറ്റുമുട്ടലിന് വരരുതെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി മക്രോണ്‍ നടത്തിയ പരാമര്‍ശമാണ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്. തുര്‍ക്കി സര്‍ക്കാരിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉര്‍ദുഗാന്‍ സര്‍ക്കാരിനേക്കാള്‍ മികച്ചവരെ അര്‍ഹിക്കുന്ന തുര്‍ക്കി ജനതയോടല്ലെന്നുമായിരുന്നു മക്രോണിന്റെ പരാമര്‍ശം.

മെഡിറ്ററേനിയന്‍ മേഖലയില്‍ തുര്‍ക്കി ഇപ്പോള്‍ ഒരു പങ്കാളിയല്ലെന്നും ലിബിയന്‍ തീരത്ത് വച്ച് നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയുടെ പടക്കപ്പല്‍ ഫ്രഞ്ച് കപ്പലുമായി അസ്വീകാര്യമായ ചില ഏറ്റുമുട്ടലുകള്‍ നടത്തിയതായും ഫ്രഞ്ച് പ്രസിഡന്റ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് പ്രസിഡന്റിനെതിരേ പരാമര്‍ശത്തെ തുര്‍ക്കി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.മാക്രോണ്‍ തന്റെ 'വ്യക്തിപരവും ദേശീയവുമായ നിലപാടുകളാല്‍' യൂറോപ്യന്‍ യൂനിയന്റെ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it