- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍: പ്രോ-റേറ്റ അംഗീകരിച്ച് തൊഴില്‍ മന്ത്രാലയം

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ കണക്കാക്കുന്നതില്‍ പ്രോ-റേറ്റ (ആനുപാതിക) വ്യവസ്ഥ നടപ്പാക്കാന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) സര്‍ക്കുലര്‍.
പിഎഫ് വിഹിതം കൈകാര്യം ചെയ്യാന്‍ സ്വന്തമായി പിഎഫ് ട്രസ്റ്റുകള്‍ രൂപീകരിച്ചിട്ടുള്ള എക്‌സംപ്റ്റഡ് വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഉയര്‍ന്ന പെന്‍ഷന്‍ അര്‍ഹത നിലവിലുള്ള ട്രസ്റ്റ് നിയമം അനുസരിച്ചായിരിക്കും. എന്നാല്‍ പെന്‍ഷന്‍ കേസില്‍ സുപ്രീം കോടതി ഉത്തരവു വന്ന 2022 നവംബര്‍ 4നു ശേഷം ഉയര്‍ന്ന പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനായി ട്രസ്റ്റ് നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കില്‍ അതു പരിഗണിക്കില്ല.
ഉയര്‍ന്ന പിഎഫ് പെന്‍ഷനു വേണ്ടിയുള്ള മുഴുവന്‍ അപേക്ഷകളിലും ഫെബ്രുവരി 7ന് അകം നടപടി പൂര്‍ത്തിയാക്കണമെന്നും സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.
ജോലി മാറുന്ന ഘട്ടത്തില്‍ ഇപിഎഫ് അക്കൗണ്ടുകൂടി മാറ്റുന്നതിനായി ജീവനക്കാര്‍ക്ക് ഓണ്‍ലൈനില്‍ നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും ഇപിഎഫ്ഒ ഒരുക്കിയിട്ടുണ്ട്. ഇ-കെവൈസി (ആധാര്‍ ബന്ധിത) അക്കൗണ്ടുള്ള ഇപിഎഫ് വരിക്കാര്‍ക്കാണ് ഓണ്‍ലൈനില്‍ നേരിട്ട് അപേക്ഷിക്കാനാവുക. നേരത്തെ തൊഴിലുടമ വഴി മാത്രമാണ് അക്കൗണ്ട് മാറ്റം സാധ്യമായിരുന്നത്. ഇതിന് പുറമെ പേര്, ജനനതീയതി, പങ്കാളിയുടെ പേര് തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ വരിക്കാര്‍ക്ക് തന്നെ നേരിട്ട് മാറ്റാനുമാകും.
ജോലി മാറുന്ന ഘട്ടത്തില്‍ ചെയ്യേണ്ട ഇപിഎഫ് അക്കൗണ്ട് മാറ്റം ആധാര്‍ ഒടിപി വഴിയാണ് നേരിട്ട് ചെയ്യാനാവുക. ഇതിന് തൊഴിലുടമയുടെ അനുമതി ഇനി മുതല്‍ ആവശ്യമില്ല. മാത്രമല്ല ഇത്തരം അപേക്ഷകള്‍ ധാരാളമായി കൈകാര്യം ചെയ്യേണ്ടി വരുന്ന തൊഴിലുടമകള്‍ക്കും പുതിയ രീതി പ്രയോജനപ്പെടും. പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ അപേക്ഷകള്‍ നേരിട്ട് ഇപിഎഫ്ഓയ്ക്ക് മുമ്പാകെ എത്തുകയും വേഗത്തില്‍ പരിഗണിക്കപ്പെടുകയും ചെയ്യും.
പേര്, ജനനതീയതി, മാതാപിതാക്കളുടെ പേര്, പങ്കാളിയുടെ പേര്, ജോലിയില്‍ പ്രവേശിച്ച വര്‍ഷം, ജോലിവിട്ട വര്‍ഷം തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ 2017 ഒക്‌ടോബര്‍ ഒന്നിനുശേഷം ഇപിഎഫ്ഒ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ലഭിച്ചവര്‍ക്ക് ഇനി മുതല്‍ നേരിട്ട് മാറ്റാനാകും. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്ഒയുടെ അനുമതിയോ ഇതിന് ആവശ്യമില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















