Sub Lead

എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു

എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു
X

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ വി എല്‍ വാലന്റയിന്‍ (22) ആണ് മരിച്ചത്. സംഭവത്തില്‍ ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ലംസങ് സ്വാലയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളും മിസോറം സ്വദേശിയാണ്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കോളജിന് സമീപത്തുവച്ചു ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ വാലന്റയിനെ ആദ്യം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it