Sub Lead

തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം; ഇല്ലെങ്കില്‍ ശിവസേനയുടെ അവസ്ഥ മറ്റ് പാര്‍ട്ടികള്‍ക്കും വരുമെന്ന് ഉദ്ധവ് താക്കറെ

തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം; ഇല്ലെങ്കില്‍ ശിവസേനയുടെ അവസ്ഥ മറ്റ് പാര്‍ട്ടികള്‍ക്കും വരുമെന്ന് ഉദ്ധവ് താക്കറെ
X

മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. കമ്മീഷനെതിരേ എല്ലാവരും ഒന്നിക്കണം. അല്ലാത്തപക്ഷം ശിവസേനയ്ക്ക് ഇപ്പോള്‍ സംഭവിക്കുന്നതുപോലെ മറ്റ് പാര്‍ട്ടികള്‍ക്കും പിന്നീട് സംഭവിക്കും. 2024നുശേഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമോ എന്നും താക്കറെ സംശയം പ്രകടിപ്പിച്ചു.

എല്ലാം തന്നില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. തങ്ങളുടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടു. പക്ഷേ 'താക്കറെ' എന്ന പേര് മോഷ്ടിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തീരുമാനത്തിനെതിരേ തങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചു, വാദം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തന്റെ പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ ബിജെപി ആസൂത്രണം ചെയ്യുകയാണെന്നും ഉദ്ധവ് ആരോപിച്ചു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ഗ്രൂപ്പിനെ യഥാര്‍ഥ ശിവസേനയായി അംഗീകരിച്ച് പാര്‍ട്ടിയുടെ പരമ്പരാഗത ചിഹ്നമായ വില്ലും അമ്പും അവര്‍ക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തിട്ടില്ല.

നിയമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇത് മാത്രമല്ല, ശിവസേനയ്‌ക്കെതിരായ നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും ഉദ്ധവ് ചോദിച്ചു. കോടതിയില്‍ നടക്കുന്ന നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ വേണ്ടി മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കുഴപ്പങ്ങളെല്ലാം സൃഷ്ടിച്ചതെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it