Sub Lead

പ്ലസ് വണ്‍: ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്.

പ്ലസ് വണ്‍: ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം   നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്.

ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം:

തിരുവനന്തപുരം 33,363

കൊല്ലം 27,359

പത്തനംതിട്ട 11,371

ആലപ്പുഴ 20,896

കോട്ടയം 20,721

ഇടുക്കി 10,423

എറണാകുളം 32,996

തൃശ്ശൂര്‍ 34,065

പാലക്കാട് 32,918

കോഴിക്കോട് 39,697

വയനാട് 10,610

കണ്ണൂര്‍ 32,679

കാസര്‍ഗോഡ് 16,082

ഹയര്‍ സെക്കന്‍ഡറിയില്‍ ആകെ 3,85,909 പേര്‍ പ്രവേശനം നേടി. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം നേടിയവര്‍ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 4,15,023 പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാനായി. ഹയര്‍ സെക്കണ്ടറിയില്‍ 43,772 ഉം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 3,916 ഉം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പരാതികള്‍ ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനായെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it