Sub Lead

ലാവ്‍ലിന്‍ കേസ്: ടി പി നന്ദകുമാറിന് ഇഡി സമൻസ്; നാളെ തെളിവുകൾ ഹാജരാക്കണം

2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ.

ലാവ്‍ലിന്‍ കേസ്: ടി പി നന്ദകുമാറിന് ഇഡി സമൻസ്; നാളെ തെളിവുകൾ ഹാജരാക്കണം
X

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ നാളെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ. നന്ദകുമാറിന്‍റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it