Sub Lead

ഉമര്‍ ഗൗതത്തിനും മുഫ്തി ജഹാംഗീറിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി

എടിഎസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉമര്‍ ഗൗതത്തിനും മുഫ്തി ജഹാംഗീറിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി
X

ലഖ്‌നൗ: ഉമര്‍ ഗൗതം, മുഫ്തി ജഹാംഗീര്‍ ഖാസ്മി എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റര്‍ ചെയ്തു. ആയിരത്തിലധികം പേരെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് ഇരുവരേയും ജൂണ്‍ 21നാണ് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.

യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇരുവരുടേയും അറസ്‌റ്റെന്ന് മുസ്‌ലിം സമുദായ നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു.

എടിഎസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ കേസിലെ വിദേശ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും ഇഡി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലഖ്‌നൗവിലെ എടിഎസ് പോലിസ് സ്‌റ്റേഷനില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ധനസഹായത്തോടെ ഉത്തര്‍പ്രദേശിലെ ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളെയും മറ്റ് പാവപ്പെട്ടവരെയും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഉമര്‍ ഗൗതമും മുഫ്തി ജഹാംഗീറും പങ്കാളികളാണെന്ന് എടിഎസിന്റെ അവകാശവാദം.

ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെയും യുവാക്കളെയും പരിവര്‍ത്തനം ചെയ്യുന്നവര്‍ക്കെതിരേ ഗുണ്ടാ ആക്റ്റും ദേശീയ സുരക്ഷാ നിയമവും (എന്‍എസ്എ) പ്രകാരം നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it