ഉയിര്‍പ്പിന്റെ പ്രത്യാശയുമായി ഈസ്റ്റര്‍ ഇന്ന്

തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തീയവിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞതോടെ ഉയര്‍ത്തെയേഴുന്നേറ്റതിന്റെ ഓര്‍മ്മയില്‍ ആരാധനാലയങ്ങള്‍ സജീവമായി.
ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ചിലയിടങ്ങളില്‍ നേരം പുലരും വരെ തുടര്‍ന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ഈസ്റ്റര്‍ സന്ദേശം നല്‍കി. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് എല്ലാ െ്രെകസ്തവരും വിട്ടു നില്‍ക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രതികാരം ചെയ്യുക എന്ന മനുഷ്യന്റെ സമീപനം ഇല്ലാതാകണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ശുശ്രൂഷയിലും വിശുദ്ധ കുര്‍ബാനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
ഈസ്റ്റര്‍ സമാധാനത്തിന്റേതാകട്ടെയന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ചര്‍ച്ചില്‍ യാക്കോബായസഭ മെത്രാപൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുര്‍ബാനയര്‍പ്പിച്ചു. കോട്ടയം ഏലിയാ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുലര്‍ച്ചെ നടന്ന ഉയിര്‍പ്പ് ശുശ്രൂഷയിലും കുര്‍ബാനയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMT