Sub Lead

ഡല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി (വീഡിയോ)

ഡല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി (വീഡിയോ)
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ഭൂചലനം. പുലര്‍ച്ചെ 5.36നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരിക്കുന്നത്.

ആകെ മൊത്തം കുലുങ്ങിയെന്നും സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കരഞ്ഞ് ഓടിയെന്നും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഒരു കച്ചവടക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു ഭൂചലനം മുമ്പുണ്ടായിട്ടില്ലെന്ന് ഗാസിയാബാദ് സ്വദേശിയും പറഞ്ഞു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നതായും ആക്ടിങ് മുഖ്യമന്ത്രി അതിഷി പറഞ്ഞു. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.


Next Story

RELATED STORIES

Share it