- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ: യുവമോർച്ച പ്രവർത്തകനെ ഉടൻ പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ
അതേസമയം ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്നാണ് പോലിസ് പറയുന്നത്.

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച പ്രവർത്തകൻ പ്രജീവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാൾക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്. ഇത് അന്വേഷിക്കണം. റെയിൽവേ ജീവനക്കാരനായ ഇയാൾക്കെതിരേ നടപടിയെടുക്കാൻ റെയിൽവേ അധികൃതർക്ക് നിവേദനം നൽകുമെന്നും ഡിവൈഎഫ്‌ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്നാണ് പോലിസ് പറയുന്നത്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലാണെന്നും പോലിസ് വ്യക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പോലിസ് പറഞ്ഞു.
മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബിജെപി പ്രവർത്തകനായ പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബി ജെ പി നേതാവ് പ്രജീവാണെന്ന് കുടുംബവും ആരോപിച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















