Sub Lead

റാഞ്ചിയിലെ ദുര്‍ഗാ പൂജ പന്തലിന് വത്തിക്കാന്‍ സിറ്റിയുമായി സാമ്യമെന്ന്; പ്രതിഷേധവുമായി ഹിന്ദുത്വര്‍; മാറ്റില്ലെന്ന് സംഘാടകര്‍

റാഞ്ചിയിലെ ദുര്‍ഗാ പൂജ പന്തലിന് വത്തിക്കാന്‍ സിറ്റിയുമായി സാമ്യമെന്ന്; പ്രതിഷേധവുമായി ഹിന്ദുത്വര്‍; മാറ്റില്ലെന്ന് സംഘാടകര്‍
X

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ദുര്‍ഗാ പൂജ പന്തലിന് ക്രിസ്ത്യാനികളുടെ വത്തിക്കാന്‍ സിറ്റിയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി ഹിന്ദുത്വര്‍. പൂജ പന്തല്‍ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതപരിവര്‍ത്തനത്തിന് ശ്രമം നടക്കുകയാണെന്നും ഹിന്ദുത്വര്‍ ആരോപിച്ചു. എന്നാല്‍, ദുര്‍ഗാ പൂജ പന്തല്‍ നിര്‍മ്മിച്ച ആര്‍ആര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ പ്രസിഡന്റ് വിക്കി യാദവ് വിഎച്ച്പിയുടെ ആരോപണങ്ങള്‍ തള്ളി.

''കഴിഞ്ഞ 50 വര്‍ഷമായി ഞങ്ങള്‍ ദുര്‍ഗാ പൂജ സംഘടിപ്പിക്കുന്നു, എല്ലാ വര്‍ഷവും ചില തീമുകളെ അടിസ്ഥാനമാക്കി ഞങ്ങള്‍ പന്തലുകള്‍ നിര്‍മ്മിക്കുന്നു. 2022ല്‍ വത്തിക്കാന്‍ സിറ്റിയുടെ പ്രമേയത്തില്‍ കൊല്‍ക്കത്തയില്‍ ശ്രീഭൂമി സ്‌പോര്‍ട്ടിംഗ് ക്ലബ് നിര്‍മ്മിച്ച ദുര്‍ഗാ പൂജ പന്തലിന്റെ മാതൃക ഈ വര്‍ഷം റാഞ്ചിയില്‍ പകര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദുര്‍ഗാ ദേവിയുടെ പശ്ചാത്തലമായി റോമന്‍ വാസ്തുവിദ്യാ സ്ഥലമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയും വത്തിക്കാന്‍ മ്യൂസിയവും സ്ഥാപിക്കാന്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള കരകൗശല വിദഗ്ധരെ നിയോഗിച്ചു. റാഞ്ചി നിവാസികളില്‍ നിന്ന് ഞങ്ങള്‍ക്ക് നല്ല പ്രതികരണവും ലഭിച്ചു. പന്തല്‍ പ്രമേയത്തെക്കുറിച്ച് ആര്‍ക്കും വേദനയില്ല.''-അദ്ദേഹം വിശദീകരിച്ചു. ഒരു മതേതര രാജ്യത്താണ് തങ്ങള്‍ ജീവിക്കുന്നതെന്നും വേദ പാരമ്പര്യമനുസരിച്ചാണ് പൂജ നടത്തുന്നതെന്നും മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it