Sub Lead

ദുബൈയില്‍ 218 കോടിയുടെ രത്‌നം കവര്‍ന്നു; എട്ടു മണിക്കൂറില്‍ പ്രതികളെ പിടിച്ച് പോലിസ്

ദുബൈയില്‍ 218 കോടിയുടെ രത്‌നം കവര്‍ന്നു; എട്ടു മണിക്കൂറില്‍ പ്രതികളെ പിടിച്ച് പോലിസ്
X

ദുബൈ: ആഗോളവിപണിയില്‍ 218 കോടി രൂപ വിലവരുന്ന രത്‌നം മോഷ്ടിച്ച സംഘത്തെ ദുബൈ പോലിസ് പിടികൂടി. രത്‌നം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ എട്ടുമണിക്കൂറിനുള്ളിലാണ് ദുബൈ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. 21.25 കാരറ്റ് തൂക്കമുള്ള പിങ്ക് ഡയമണ്ട് എന്ന പേരിലുള്ള ഈ രത്‌നം വ്യാപാരി വളരെ സുരക്ഷിതമായാണ് സൂക്ഷിച്ചിരുന്നത്. പക്ഷേ, മൂന്നംഗ സംഘം ഇത് തട്ടിയെടുക്കാന്‍ വര്‍ഷങ്ങളായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു.

അതി സമ്പന്നനായ ഒരാള്‍ രത്‌നം വാങ്ങാന്‍ തയ്യാറാണെന്ന് സംഘം വ്യാപാരിയെ അറിയിച്ചു. തുടര്‍ന്ന് ലക്ഷ്വറി കാറുകളില്‍ സ്ഥാപനത്തില്‍ എത്തി രത്‌നം പരിശോധിച്ചു. രത്‌നത്തിന്റെ മൂല്യം പരിശോധിക്കാന്‍ വിദേശത്തുനിന്നും വിദഗ്ദനുമെത്തി. ഇത് വിശ്വസിച്ച വ്യാപാരിയെ ദുബൈയിലെ ഒരു വില്ലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ''സമ്പന്നനായ വ്യക്തി'' രത്‌നം പരിശോധിച്ച ശേഷം അതുമായി കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ച് മിനുട്ടുകള്‍ക്കകം ദുബൈ പോലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് അവര്‍ ഏഷ്യക്കാരായ കുറ്റവാളികളുടെ ഒളിത്താവളം കണ്ടെത്തി. അവിടെ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിലാണ് രത്‌നം കണ്ടെത്തിയത്. വിദേശത്തേക്ക് അയക്കാന്‍ തയ്യാറാക്കിയ നിലയിലായിരുന്നു ഫ്രിഡ്ജ്.

Next Story

RELATED STORIES

Share it