Sub Lead

ദുബായ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടില്‍ സംസ്‌കരിക്കും

അപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്.

ദുബായ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടില്‍ സംസ്‌കരിക്കും
X

കോഴിക്കോട്: ദുബായില്‍ ബസപകടത്തില്‍ മരിച്ച ഏഴ് മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടില്‍ സംസ്‌കരിക്കും. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്.

തൃശൂര്‍ തളിക്കുളം സ്വദേശി കൈതക്കല്‍ അറക്കല്‍ വീട്ടില്‍ ജമാലുദ്ദീന്റെ മൃതദേഹം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മര്‍, മകന്‍ നബീല്‍, തൃശൂര്‍ സ്വദേശി കിരണ്‍ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്കാണ് കൊണ്ടു വന്നത്. ഉമറിന്റെ ഇളയ സഹോദരന്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഇസ്ഹാഖ് മൃതദേഹത്തെ അനുഗമിച്ചു.

രാത്രിയോടെ ദുബായില്‍നിന്ന് കൊണ്ടുപോയ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍ കാര്‍ത്തികേയന്‍, തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി പുതിയപുരയില്‍ രാജന്റെ മൃതദേഹം ഞായറാഴ്ച പകല്‍ നാട്ടിലെത്തിക്കും.

അപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍(47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍(40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ ടി ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി(25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.

ഒമാനിലെ മസ്‌കറ്റില്‍ നിന്നും വ്യാഴാഴ്ച ദുബായിലേക്ക് വന്ന ബസാണ് യു.എ.ഇ സമയം വൈകുന്നേരം 5.40ന് ദുബായിലെ റാഷിദിയ മെട്രോ സ്‌റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

Next Story

RELATED STORIES

Share it