Sub Lead

സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്ര സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ദൂരദര്‍ശന്‍

സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്ര സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ദൂരദര്‍ശന്‍
X

ന്യൂഡല്‍ഹി: അലീഗഡ് മുസ്‌ലിം സര്‍വകലാശാല സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്ര സിനിമ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് ദൂരദര്‍ശന്‍. പ്രസാര്‍ ഭാരതി കൊണ്ടുവരുന്ന ദേശീയ ഒടിടി പ്ലാറ്റ്‌ഫോമില്‍ 'Sir Syed Ahmad Khan: The Messiah' എന്ന സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ദൂരദര്‍ശന്‍ അറിയിച്ചിരിക്കുന്നത്. ഈ സിനിമ ദൂരദര്‍ശനില്‍ ഏറെക്കാലം സംപ്രേഷണം ചെയ്തതാണെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് പുതിയ തീരുമാനമെന്നും നിര്‍മാതാവായ ഷോയ്ബ് ചൗധുരി പറഞ്ഞു.

ദൂരദര്‍ശന്‍ തീരുമാനത്തെ അലീഗഡ് മുസ്‌ലിം സര്‍വകലാശാല ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുദസിര്‍ ഹയാത്ത് അപലപിച്ചു. രാജ്യത്തെ പുതിയ തലമുറയെ ഇത്തരമൊരു ജീവചരിത്രം കാണിക്കേണ്ടതുണ്ട്. വിദ്യഭ്യാസ പുരോഗതിയുണ്ടാക്കാന്‍ അത് സഹായിക്കുമെന്നും മുദസിര്‍ പറഞ്ഞു.

1817 ഒക്‌ടോബര്‍ 17ന് ഡല്‍ഹിയില്‍ ജനിച്ച സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആനും അറബി, പേര്‍ഷ്യന്‍ ഭാഷകളും ഗണിതശാസ്ത്രവും പഠിച്ചു. മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ രണ്ടാമന്റെ (1775-1862) കീഴില്‍ ഉദ്യോഗങ്ങള്‍ സ്വീകരിച്ചു. 22ാം വയസ്സില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ജോലി തേടി. സദര്‍ അമീന്റെ ഓഫിസില്‍ ശിരസ്തദാരായി ജോലികിട്ടി. തുടര്‍ന്ന് കോടതിയില്‍ ഗുമസ്തന്‍ നിയമനം നേടി. വൈകാതെ ഡല്‍ഹി മുന്‍സിഫായി സ്ഥാനക്കയറ്റം കിട്ടി. 1867ല്‍ ജഡ്ജിയായി ബനാറസിലേക്ക് താമസം മാറ്റി. ബ്രിട്ടീഷ് കമ്മീഷണറുടെ സെക്രട്ടറി, മുന്‍സിഫ്, സബ്ജഡ്ജ് എന്നീ നിലകളില്‍ വടക്കെ ഇന്ത്യയില്‍ പലയിടത്തും ഉദ്യോഗങ്ങള്‍ വഹിച്ചു. ഗവര്‍ണര്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, എജ്യുക്കേഷന്‍ കമ്മിഷന്‍ എന്നിവയില്‍ അംഗമായി. 1876ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു. 1898 മാര്‍ച്ച് 27ന് മരിക്കുന്നതു വരെ സയ്യിദ് അഹ്മദ് ഖാന്‍ പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it