Sub Lead

കോഴിക്കോട് ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ വിജിലിന്റേതെന്ന് ഡിഎന്‍എ ഫലം

കോഴിക്കോട് ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ വിജിലിന്റേതെന്ന് ഡിഎന്‍എ ഫലം
X

കോഴിക്കോട്: വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സരോവരം ബയോപാര്‍ക്കിന് സമീപത്തെ ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ വിജിലിന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണല്‍ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലം തിരോധാനം അന്വേഷിക്കുന്ന എലത്തൂര്‍ പൊലിസിന് ലഭിച്ചു.

2019 മാര്‍ച്ച് 24നാണ് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ആളെ കാണാതായ കേസില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപാതകം കണ്ടെത്താന്‍ സഹായിച്ചത്. സംഭവം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിജില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസില്‍ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. വിജിലിന്റെ സുഹൃത്തുക്കളായ നിഖില്‍, രഞ്ജിത്ത്, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു വിജില്‍ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിജിലിന്റെ ബോധം നഷ്ടപ്പെട്ടെന്നും സരോവരത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നുമാണ് നിലവിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികം നടത്തിയ തിരച്ചിലിലാണ് സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയത്.

Next Story

RELATED STORIES

Share it