Sub Lead

നൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി ദീനിയ്യാത്ത് എജ്യുക്കേഷണല്‍ ബോര്‍ഡ്

നൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി ദീനിയ്യാത്ത് എജ്യുക്കേഷണല്‍ ബോര്‍ഡ്
X

ഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിലെ കലാപ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനും നിയമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസഹായം ദീനിയ്യാത്ത് എജ്യുക്കേഷണല്‍ ബോര്‍ഡ് കേരള പ്രതിനിധികള്‍ ജംഇയ്യത്ത് ഉലമ എ ഹിന്ദ് ദേശീയ നേതാക്കള്‍ക്ക് കൈമാറി. അഖിലേന്ത്യ അധ്യക്ഷന്‍ മൗലാന അര്‍ഷദ് മദനി കേരളത്തിലെ മദ്രസ വിദ്യാര്‍ത്ഥികളുടെ ഈ ശ്ലാഘനീയ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.

കേരളത്തിലെ ദീനിയ്യാത്ത് മദ്രസകളില്‍ നടത്തിയ വണ്‍ ഡേ ചലഞ്ചിലൂടെ ലഭിച്ച 11 ലക്ഷത്തോളം രൂപയാണ് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ ജംഇയ്യത്തിന് കൈമാറിയത്. കേരള ദീനിയാത്ത് കോ : ഡയറക്ടര്‍ ഉസ്താദ് മിസ്അബ് നദ്വി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉസ്താദ് ബിലാല്‍ നദ്വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. നൂഹിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജംഇയ്യത്ത് കേന്ദ്ര നേതാക്കളായ മൗലാന ഹകീമുദ്ധീന്‍ ഖാസിമി ,മൗ ലാന ഗയ്യൂര്‍ അഹ്‌മദ് ഖാസിമി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു സംസാരിച്ചു.







Next Story

RELATED STORIES

Share it