ആ മുഖം മൂടിക്ക് പിറകിലെന്തെന്ന് അറിഞ്ഞില്ല: മോദിയെ കടന്നാക്രമിച്ച് വിജേന്ദര്‍ സിങ്
പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്നാണ് അന്നു പറഞ്ഞത്. അതിന്റെ യൂട്യൂബ് വീഡിയോ എന്റെ പക്കലുണ്ട്. പച്ചക്കള്ളമാണ് പറഞ്ഞത്. ആളുകള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അദ്ദേഹത്തെ വിശ്വസിച്ചു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് മോദിയെന്നും വിജേന്ദര്‍ സിങ് കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെയെ കടന്നാക്രമിച്ച് ദേശീയ ബോക്‌സിങ് താരവും സൗത്ത് ഡല്‍ഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിജേന്ദര്‍ സിങ്. നിങ്ങള്‍ ഒരാളെ പ്രശംസിക്കുമ്പോള്‍ മുഖം മൂടിയ്ക്ക് പിന്നില്‍ എന്താണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നു നവമാധ്യമങ്ങളിലൂടെ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ഉറ്റ സൗഹൃദത്തെ അനുസ്മരിച്ച് വിജേന്ദര്‍സിങ് പറഞ്ഞു.
2014ല്‍ ബിജെപി വലിയ വിജയമാണ് നേടിയത്. പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്നാണ് അന്നു പറഞ്ഞത്. അതിന്റെ യൂട്യൂബ് വീഡിയോ എന്റെ പക്കലുണ്ട്. പച്ചക്കള്ളമാണ് പറഞ്ഞത്. ആളുകള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അദ്ദേഹത്തെ വിശ്വസിച്ചു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തയാളാണ് മോദിയെന്നും വിജേന്ദര്‍ സിങ് കുറ്റപ്പെടുത്തി.തന്റെ ചിന്തകളും കാഴ്ചപ്പാടും കോണ്‍ഗ്രസിനോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ഭാവിയെ കുറിച്ച് സംസാരിക്കുന്നവരും വിദ്യാഭ്യാസമുള്ളവരുമായ നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിജേന്ദര്‍ സിങ് പറഞ്ഞു.
സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന വിജേന്ദറിന്റെ എതിരാളി ബിജെപിയുടെ സിറ്റിങ് എംപിയായ രമേഷ് ബിധൂരിയാണ്. ഹരിയാന സ്വദേശിയാണ് 33കാരനായ വിജേന്ദര്‍. ഒളിമ്പിക്‌സിനു പുറമേ 2009ല്‍ മിലാനില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2006, 2014 വര്‍ഷങ്ങളില്‍ വെള്ളിയും 2010ല്‍ വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ 2010ല്‍ സ്വര്‍ണവും 2006ല്‍ വെങ്കലവും നേടിയിട്ടുണ്ട്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT