കര്‍ഷക പ്രക്ഷോഭം: ജനാധിപത്യത്തെ കുറിച്ച് ജര്‍മനിയില്‍ നിന്ന് പഠിക്കാമെന്ന് ധ്രൂവ് രതി
ജര്‍മനിയിലെ കര്‍ഷക പ്രക്ഷോഭവും അതിനോടുള്ള സര്‍ക്കാര്‍ സമീപനവും ചൂണ്ടിക്കാട്ടിയാണ് ധ്രൂവ് രതി മോദി സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നത്.

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ ദേശ വിരുദ്ധമെന്ന് ആരോപിച്ച് അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ധ്രൂവ് രതി. ജര്‍മനിയിലെ കര്‍ഷക പ്രക്ഷോഭവും അതിനോടുള്ള സര്‍ക്കാര്‍ സമീപനവും ചൂണ്ടിക്കാട്ടിയാണ് ധ്രൂവ് രതി മോദി സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നത്.
"ജര്‍മ്മനിയില്‍ ഒരു കര്‍ഷക പ്രക്ഷോഭം നടക്കുന്നു.
എന്നാല്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ മുള്ളുകമ്പികള്‍ ഉപയോഗിച്ച് സമരക്കാരുടെ വഴി തടയുകയോ, ദേശീയപാതകളില്‍ കിടങ്ങുണ്ടാക്കുകയോ, പ്രക്ഷോഭകരെ ദേശ വിരുദ്ധമെന്ന് മുദ്രകുത്തുകയോ ചെയ്തില്ല. ഇത് മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ കഴിയാത്ത ഒരു 'ആഭ്യന്തര വിഷയ'മായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇങ്ങനെയാണ് ജനാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഞാന്‍ കരുതുന്നു'. ധ്രൂവ് രതി ട്വീറ്റ് ചെയ്തു.
There's a #FarmersProtest happening in Germany.
— Dhruv Rathee 🇮🇳 (@dhruv_rathee) February 23, 2021
But the German Govt didn't block their path with barbed wires, dig highways or label them Anti-National. And neither did the Govt declare it an 'internal matter' where others can't comment. I guess that's how democracies work. pic.twitter.com/pZtigTgWT8