Sub Lead

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി
X
കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഇക്കുറിയും നിയമസഭാ സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എം ധീരജ് കുമാറാണ് തദ്സ്ഥാനം രാജിവച്ചത്. കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ധീരജ് കുമാര്‍ പറഞ്ഞു. പി ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. എന്റെ രാജിയില്‍ പി ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണിത്. എന്നാല്‍, പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നില്ലെന്ന് സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് കുമാര്‍ പറഞ്ഞു.

പി ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് 2014ല്‍ ബിജെപി-ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചാണ് ധീരജ് കുമാര്‍ സിപിഎമ്മില്‍ എത്തിയത്. കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ ധീരജിന്റെ നേതൃത്വത്തില്‍ നൂറോളം ബിജെപി പ്രവര്‍ത്തകര്‍ അന്ന് സിപിഎമ്മില്‍ ചേര്‍ന്നത് വലിയ പ്രാധാന്യം നേടിയിരുന്നു. ആര്‍എസ്എസ് ശക്തികേന്ദ്രമായിരുന്ന തളാപ്പില്‍ നേരത്തേ സിപിഎം-ബിജെപി സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ബിജെപിയില്‍ നിന്ന് ഏതാനും പേര്‍ സിപിഎമ്മിലെത്തുകയും അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരില്‍ അറിയപ്പെടുകയും ഇവര്‍ക്ക് പി ജയരാജന്‍ എല്ലാവിധ പിന്തുണയും നല്‍കിയതോടെ മേഖലയില്‍ സിപിഎമ്മിനു ശക്തി കൈവരിക്കാനായി. സിപിഎം പി ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് കുമാര്‍ ഇക്കഴിഞ്ഞ ടേമിലാണ് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടി സെക്രട്ടറിയെന്നു നിഷേധിക്കുകയായിരുന്നു. പിന്നീട് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാക്കി. അവിടെ പരാജയപ്പെട്ടതോടെ സെക്രട്ടറി സ്ഥാനവും ഇല്ലാതായി. ഈ തോല്‍വിയുടെ പേരിലാണ് ഇപ്പോള്‍ പി ജയരാജന് സീറ്റ് നിഷേധിക്കുന്നത്. ഏതായാലും അന്തിമ പട്ടികയില്‍ പി ജയരാജന് സീറ്റ് നല്‍കുന്നില്ലെങ്കില്‍ സിപിഎം അണികള്‍ക്കിടയില്‍ അമര്‍ഷമുയരുമെന്ന് ഉറപ്പാണ്.

Denial of seat to P Jayarajan: protest and resigns in Kannur

Next Story

RELATED STORIES

Share it