Sub Lead

ഡല്‍ഹി ആക്രമണം: വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി മന്ത്രാലയം

ഡല്‍ഹിയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ സംഘപരിവാരം അഴിച്ചുവിട്ട ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡല്‍ഹി ആക്രമണം:  വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി മന്ത്രാലയം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ദേശവിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ചാനലുകള്‍ വിട്ടുനില്‍ക്കണമെന്ന നിര്‍ദേശവുമായാണ് മന്ത്രാലയം രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യ തലസ്ഥാനത്ത് തുടരുന്ന മുസ് ലിം വിരുദ്ധ കലാപം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി.

എല്ലാ ടിവി ചാനലുകളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ പ്രേരിപ്പിക്കുന്നതിനോ സാധ്യതയുള്ള ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശിച്ചു.

മതങ്ങള്‍, സമുദായങ്ങള്‍, ഏതെങ്കിലും ഒരു വ്യക്തിയെയോ സംഘടനയെയോ നിശിതമായി വിമര്‍ശിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അപഖ്യാതിയുണ്ടാക്കുന്നതോ ആയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യരുതെന്നും ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെട്ടു. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയന്ത്രണ നിയമപ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

ഡല്‍ഹിയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ സംഘപരിവാരം അഴിച്ചുവിട്ട ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 56 പോലിസുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. മൗജ്പൂര്‍, സീലാംപൂര്‍, ഗോകുല്‍പുരി തുടങ്ങിയ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും അക്രമം തുടരുന്നതായാണ് റിപോര്‍ട്ട്. നിരവധി മുസ് ലിം വീടുകളും പള്ളികളും അഗ്നിക്കിരയായിട്ടുണ്ട്.




Next Story

RELATED STORIES

Share it