Sub Lead

എംഎസ് സാജിദിനെതിരായ എഫ്ഐആര്‍ റദ്ദാക്കുക: സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍

എംഎസ് സാജിദിനെതിരായ എഫ്ഐആര്‍ റദ്ദാക്കുക: സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍
X

ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപെട്ട് സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി എംഎസ് സാജിദിനെതിരേ ഡല്‍ഹി പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിനെതിരേ വിയോജിപ്പിന്റെ ശബ്ദം ഉയര്‍ത്തുന്ന പ്രവര്‍ത്തകരെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി മോദിയുടെ കീഴില്‍ പോലിസ് സേനയെ ഏറ്റവും ക്രൂരമായി ദുരുപയോഗം ചെയ്യുന്നതിന് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സാമൂഹിക പ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും ഗുരുതരമായ ആരോപണങ്ങള്‍ ചാര്‍ത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം മുഴുവന്‍ പകര്‍ച്ചവ്യാധിയോട് പോരാടുമ്പോള്‍ ഭരണകൂടം വിമതശബ്ദങ്ങളെ വേട്ടയാടുന്നത് ലജ്ജാകരമാണ്. ഭരണഘടന അനുശാസിക്കുന്ന വിയോജിപ്പിനുള്ള അവകാശം സംരക്ഷിക്കാന്‍ നാം മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന ആശയത്തെ വലതുപക്ഷം ഊതിപ്പടര്‍ത്തുകയാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ചൈതന്യത്തെ നശിപ്പിക്കും. ഇത്തരം ഫാഷിസ്റ്റ് രൂപകല്‍പ്പനകളെ സംയുക്തമായി ചെറുക്കാന്‍ ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. എംഎസ് സാജിദിനും എതിര്‍പ്പ് പ്രകടിപ്പിച്ചതിന് കേസെടുത്തിട്ടുള്ള മറ്റ് വിദ്യാര്‍ഥി നേതാക്കള്‍ക്കും എതിരായ ആരോപണങ്ങള്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ഇവർ ആവശ്യപ്പെട്ടു

ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, പ്രഫ. പൂര്‍വാനന്ദ് ജാ, പ്രഫ. നിവേദിത മേനോന്‍, പ്രഫ. പ്രദീപ് ഷിന്‍ഡെ, പ്രൊഫ. ഗസാല ജാമില്‍, പ്രഫ. റോസന്ന, ശ്വേത ഭട്ട്, പ്രഫ. ഹസീന ഹാഷിയ, പ്രഫ. വിക്രം ഹരിജന്‍, പ്രഫ. മനീഷ സേത്തി, അനിസ് അഹമ്മദ്, മുഹമ്മദ് ഷാഫി, ചിന്‍മയ് മഹാനന്ദ്, അന്‍സാര്‍ അബുബാക്കര്‍, വി സുങ്കണ്ണ, ലബീദ് ഷാഫി, തെഹ്സീന്‍ പൂനവല്ല, ആതീബ് ഖാന്‍, അതികൂര്‍ റഹ്മാന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍.

Next Story

RELATED STORIES

Share it