Sub Lead

ഛലോ ഡൽഹി: അതിർത്തികൾ അടച്ച് ഡൽഹി പോലിസ്

ഇന്നും നാളെയുമായി നടക്കേണ്ട കർഷക പ്രക്ഷോഭത്തിന് ഡൽഹി പോലിസ് അനുമതി നിഷേധിച്ചിരുന്നു.

ഛലോ ഡൽഹി: അതിർത്തികൾ അടച്ച് ഡൽഹി പോലിസ്
X

ന്യൂഡൽഹി: കർഷ​കർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തികൾ അടച്ച് ഡൽഹി പോലിസ്. ഡൽഹിയുടെ അയൽ നഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ അതിർത്തികളും പോലിസ് അടച്ചു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരേ ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂനിയൻ നവംബർ 27ന് അഖിലേന്ത്യാ പ്രതിഷേധ മാർച്ച് 'ഛലോ ഡൽഹി' പ്രഖ്യാപിച്ചിരുന്നു.

ഇന്നും നാളെയുമായി നടക്കേണ്ട കർഷക പ്രക്ഷോഭത്തിന് ഡൽഹി പോലിസ് അനുമതി നിഷേധിച്ചിരുന്നു. തണുത്ത കാലാവസ്ഥയെ മറികടന്ന് വ്യാഴാഴ്ച്ച രാവിലെ ആയിരക്കണക്കിന് കർഷകർ ഹരിയാന, നോയിഡ, ഗാസിയാബാദ് അതിർത്തികളിൽ തടിച്ചുകൂടി ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിച്ചിരുന്നു. ഹരിയാന പോലിസ് പ്രതിഷേധക്കാർക്ക് നേരേ ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോ​ഗിച്ചു.

കേന്ദ്രസർക്കാരിന്റെ പുതിയ മൂന്ന് നിയമങ്ങളും കർഷകർക്കെതിരാണ്. ബിൽ പിൻവലിക്കുന്നതിനു പകരം, സമാധാനപരമായ പ്രതിഷേധം ജലപീരങ്കികൾ ഉപയോഗിച്ച് തടയുകയാണ്. അവർക്കെതിരായ അതിക്രമം വളരെ തെറ്റായ നിലപാടാണ്. സമാധാനപരമായ പ്രതിഷേധം നടത്തുന്നത് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും കർഷകരെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

അതേസമയം, ജന്തർ മന്തറിൽ കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ പോയ ജെഎൻയു, ഡിയു സർവകലാശാലകളിലെ വിദ്യാർഥി പ്രവർത്തകരെയും ഡൽഹി പോലിസ് കസ്റ്റഡിയിലെടുത്തു. ഭരണഘടനാ ദിനത്തിൽ ഡൽഹി പോലിസ് ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ഐസ കുറ്റപ്പെടുത്തി. പ്രതിഷേധം തടയാൻ ഡൽഹി മെട്രോ സർവീസ് നിർത്തി വച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it