Sub Lead

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയില്‍ പോലിസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയില്‍ പോലിസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ന്യൂ അശോക് നഗര്‍ പ്രദേശത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി പോലിസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. കോണ്‍സ്റ്റബിള്‍ മോനു സിറോഹിയെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. വീഡിയോയില്‍, ന്യൂ അശോക് നഗര്‍ പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മോനു സിരോഹി യുവാവിനെ മര്‍ദ്ദിക്കുകയും പരിക്കേറ്റ യുവാവിനെ ഇയാളും കൂട്ടാളികളും ചേര്‍ന്ന് കാറിനുള്ളില്‍ ഇരുത്തുകയും ദൃശ്യങ്ങളാണുണ്ടായിരുന്നത്. ഇതിനു ശേഷം കാണാതായ യുവാവ് ഡല്‍ഹിയിലെ കോണ്ട്‌ലി പ്രദേശത്ത് താമസിക്കുന്ന അജിത്താണെന്നും തിരിച്ചറിഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 13ന് അജിത്തിന്റെ കുടുംബാംഗങ്ങള്‍ ന്യൂ അശോക് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ കാണാതായെന്ന പരാതി നല്‍കി. എന്നാല്‍, എസ്എച്ച്ഒ അവഗണിച്ചതായി കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്ന് ന്യൂ അശോക് നഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അജിത്തിനെ കൂട്ടാളികളോടൊപ്പം ചേര്‍ന്ന് തല്ലിച്ചതച്ചതായി മോനു സമ്മതിച്ചിട്ടുണ്ട്.

Delhi Police constable arrested for murdering youth after video goes viral

Next Story

RELATED STORIES

Share it