അഞ്ചുനില ഫ്‌ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: അഞ്ചു നില ഫ്‌ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. ഫ്‌ളാറ്റിലെ അലക്കു ജോലിക്കാരിയുടെ മകനാണ് മരിച്ചത്. അലക്കാനുള്ള വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ മാതാവ് രേഖ ഫ്‌ളാറ്റിലേക്ക് എത്തിയതായിരുന്നു. മകന്‍ അനുഗമിച്ചത് അറിഞ്ഞില്ലെന്നാണ് അവര്‍ പോലിസിനോടു പറഞ്ഞത്. ലിഫ്റ്റ് ഉപയോഗിച്ചില്ലെന്നും സ്‌റ്റെയര്‍കേയ്‌സ് കയറിപ്പോയാണ് വസ്ത്രങ്ങള്‍ ശേഖരിച്ചതെന്നും രേഖ പറഞ്ഞു. ഇതിനിടെയാണ് മകന്‍ ഫ്‌ളാറ്റിലേക്ക് എത്തിയതും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതുമെന്നാണ് പോലിസ് നിഗമനം. മുകളിലത്തെ നിലയിലേക്കു പോകാനുള്ള ബട്ടണ്‍ ഞെക്കിയപ്പോള്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. വാതിലിനിടയില്‍പ്പെട്ട് ഞെരിഞ്ഞ് നെഞ്ചില്‍ ആഴത്തില്‍ മുറവേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടു. വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ ഫഌറ്റിലേക്കു പോയ ഭാര്യ തിരിച്ചുവന്ന് മകനെ അന്വേഷിച്ചപ്പോഴാണ് അവനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നു മരിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു. അപ്പോഴാണ് കുട്ടി ഫ്‌ലാറ്റിലേക്ക് പോയെന്ന് അവര്‍ക്ക് മനസ്സിലായത്. ഉടന്‍ തന്നെ ഫ് ളാറ്റിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടി ലിഫ്റ്റില്‍ കുടുങ്ങിയത്അറിഞ്ഞതെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT