Sub Lead

ഡല്‍ഹിയില്‍ കൗമാരക്കാരനായ മകന്റെ കണ്‍മുന്നില്‍ പിതാവിനെ തല്ലിക്കൊന്നു

ഡല്‍ഹിയില്‍ കൗമാരക്കാരനായ മകന്റെ കണ്‍മുന്നില്‍ പിതാവിനെ തല്ലിക്കൊന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൗമാരക്കാരനായ മകന്റെ കണ്‍മുന്നില്‍ വച്ച് പിതാവിനെ തല്ലിക്കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ ബുരാരി സ്വദേശി 38കാരനായ രൂപേഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ 13 വയസ്സുള്ള മകന്‍ ആക്രമണം തടയാന്‍ ശ്രമിക്കുകയും പിതാവിനെ ഒഴിവാക്കാന്‍ അപേക്ഷിക്കുകയും ചെയ്‌തെങ്കിലും അക്രമികള്‍ അവഗണിക്കുകയായിരുന്നു. 20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രൂപേഷിനെ കൊലപ്പെടുത്തിയ കേസില്‍ സന്തോഷ്, സരോജ് എന്നീ രണ്ട് സഹോദരന്‍മാരെ പോലിസ് അറസ്റ്റ് ചെയ്തു.

ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് രൂപേഷ് താമസിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. രൂപേഷ് ഷേവ് ചെയ്യാനായി അയല്‍പക്കത്തെ സലൂണിലേക്ക് പോയതായിരുന്നു. ഷേവ് ചെയ്തതിനു 50 രൂപ നല്‍കണമെന്ന് സലൂണ്‍ ഉടമ സന്തോഷ് ആവശ്യപ്പെട്ടെങ്കിലും 30 രൂപ നല്‍കി ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞു. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സന്തോഷ്, സരോജ് എന്നീ സഹോദരന്‍മാര്‍ രൂപേഷിനെ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിതാവിനെ തല്ലിച്ചതയ്ക്കുമ്പോള്‍ രൂപേഷിന്റെ മകന്‍ ഇടപെടുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. നിരവധി പേര്‍ ആക്രമണം കാണുന്നുണ്ടെങ്കിലും രൂപേഷിനെയോ മകനെയോ രക്ഷിക്കാന്‍ ആരും തുനിഞ്ഞില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. ക്രൂരമര്‍ദ്ദനമേറ്റ രൂപേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സപ്തംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം.

Delhi Man Beaten To Death In Front Of Teen Son



Next Story

RELATED STORIES

Share it