നിസാമുദ്ദീന്‍ മര്‍കസിലെ മസ്ജിദ് തുറക്കാന്‍ അനുവദിച്ച ഇടക്കാല ഉത്തരവ് ഒക്ടോബര്‍ 14 വരെ നീട്ടി ഡല്‍ഹി ഹൈക്കോടതി
റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളി വീണ്ടും തുറക്കാന്‍ അനുവദിച്ച 2022 ഏപ്രില്‍ 1 ലെ ഇടക്കാല ഉത്തരവിന്റെ പ്രവര്‍ത്തനം ജസ്റ്റിസ് ജസ്മീത് സിംഗ് നീട്ടുകയായിരുന്നു.

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസിലെ മസ്ജിദ് അങ്കണത്തിലെ താഴത്തെ നിലയും മറ്റു നാലു നിലകളും ഉള്‍പ്പെടെ അഞ്ച് നിലകള്‍ ഒക്ടോബര്‍ 14 വരെ വീണ്ടും തുറക്കാന്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്‍കി.
റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളി വീണ്ടും തുറക്കാന്‍ അനുവദിച്ച 2022 ഏപ്രില്‍ 1 ലെ ഇടക്കാല ഉത്തരവിന്റെ പ്രവര്‍ത്തനം ജസ്റ്റിസ് ജസ്മീത് സിംഗ് നീട്ടുകയായിരുന്നു.പ്രസ്തുത ഇടക്കാല ഉത്തരവ് അടുത്ത വാദം കേള്‍ക്കല്‍ തീയതിയായ ഒക്ടോബര്‍ 14 വരെ പ്രാബല്യത്തില്‍ തുടരും. 2020 മാര്‍ച്ച് 31 മുതല്‍ പൂട്ടിയിരിക്കുന്ന നിസാമുദ്ദീന്‍ മര്‍കസിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2020ല്‍ നിസാമുദ്ദീന്‍ മര്‍കസില്‍ പൊതു പ്രവേശനം നിരോധിച്ചിരുന്നു.
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT