Sub Lead

ഡല്‍ഹി കോര്‍പറേഷനില്‍ കൈയാങ്കളി; സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി

ഡല്‍ഹി കോര്‍പറേഷനില്‍ കൈയാങ്കളി; സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി
X

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. പുതിയ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. 27 വരെ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്രോയി ആണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ എഎപി- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഒരുവോട്ട് അസാധുവായത് സംബന്ധിച്ചായിരുന്നു തര്‍ക്കം.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു എഎപിയുടെ ആവശ്യം. ഇതിനു വഴങ്ങാതെ ബിജെപിയും. കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ത്തല്ലി. സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ പവന്‍ ഷെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയിലെ അഴിമതിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് പാര്‍ട്ടി വിട്ട കൗണ്‍സിലറുടെ വിശദീകരണം. ഡല്‍ഹി ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ, ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് പവന്‍ ഷെഹ്രാവത്തിന് ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചത്.

ആറ് അംഗങ്ങളെയാണ് ഡല്‍ഹി സ്റ്റാന്റിങ്് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് മൂന്ന് പേരെയും ബിജെപിക്ക് രണ്ട് അംഗങ്ങളെയും തിരഞ്ഞെടുക്കാവുന്നതാണ്. ബാക്കിയുള്ള ഒരു സീറ്റിലേക്കാണ് വാശിയേറിയ മല്‍സരം. മത്സരത്തിന് മുന്നോടിയായാണ് എഎപി അംഗം ബിജെപിയില്‍ ചേര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിയുടെ അംഗസംഖ്യ 104 ആയി.

Next Story

RELATED STORIES

Share it