- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മഴുകൊണ്ട് വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍
16കാരിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പ്രവീണിനെ ഹരിയാനയിലെ പല്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: പിന്തുടര്‍ന്ന് ശല്യം ചെയ്തത് വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. സംഭവത്തില്‍ 21 കാരനായ പ്രതിയെ ചൊവ്വാഴ്ച പോലിസ് അറസ്റ്റ് ചെയ്തു. 16കാരിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പ്രവീണിനെ ഹരിയാനയിലെ പല്‍വാളിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.
'സൗത്ത് കാംപസ് പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഒരു പെണ്‍കുട്ടിയെ മഴു ഉപയോഗിച്ച് ആക്രമിച്ചെന്ന് അറിയിച്ച് തങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. അവളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍, അവള്‍ ഇന്ന് മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നയാളായിരുന്നു പ്രതി. ഇയാളെ പിടികൂടിയതായും സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഇംഗിത് പ്രതാപ് സിംഗ് പറഞ്ഞു.
ഡല്‍ഹിയിലെ മോതിബാഗ് പ്രദേശത്തെ ഒരു ഷാന്‍ടി ടൗണ്‍ നിവാസിയായ പ്രവീണ്‍ പെണ്‍കുട്ടിയെ മാസങ്ങളായി പിന്തുടരുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പരിഭ്രാന്തയായ പെണ്‍കുട്ടി ഇക്കാര്യം പാറാവുകാരനായി ജോലി ചെയ്യുന്ന പിതാവിനെ അറിയിച്ചു. അയാള്‍ പ്രവീണിനെ മര്‍ദ്ദിച്ചു. ഇത് യുവാവിനെ കൂടുതല്‍ പ്രകോപിപ്പിക്കുകയും അവളെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതിനായി ഒരു മാസം മുമ്പ് ആര്‍കെ പുരാമില്‍ നിന്ന് പ്രവീണ്‍ ഒരു മഴു വാങ്ങിയതായി പോലിസ് പറഞ്ഞു. തിങ്കളാഴ്ച, അവള്‍ വീട്ടിലേക്ക് പോകുമ്പോള്‍ അയാള്‍ അവളുടെ തലയ്ക്ക് മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരിക്കുകയായിരുന്നു.
RELATED STORIES
ജിമ്മില്‍ ട്രെയ്നര്‍മാരായി മുസ്ലിംകളെ നിയമിക്കരുതെന്ന് പോലിസ്;...
31 May 2025 2:59 PM GMTഫാറൂഖ് നഗറിലെ മാംസവില്‍പ്പന കടകളില്‍ പരിശോധന നടത്തി ബിജെപി എംഎല്‍എ;...
31 May 2025 2:33 PM GMTസിഖ് സ്ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍...
31 May 2025 1:55 PM GMTറാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMT