Sub Lead

കാര്‍ഷിക നിയമത്തിനെതിരേ അകാലിദള്‍ 'ബ്ലാക്ക് ഫ്രൈഡേ' മാര്‍ച്ച്; ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് പോലിസ്

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ഒരുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പേരില്‍ മാര്‍ച്ച് ശിരോമണി അകാലിദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9.30ന് ഗുരുദ്വാര റാകബ് ഗഞ്ച് സാഹിബില്‍നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കര്‍ഷകരും അകാലിദള്‍ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തും.

കാര്‍ഷിക നിയമത്തിനെതിരേ അകാലിദള്‍ ബ്ലാക്ക് ഫ്രൈഡേ മാര്‍ച്ച്; ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് പോലിസ്
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ വമ്പിച്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ശിരോമണി അകാലിദള്‍ (എസ്എഡി). മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ഒരുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പേരില്‍ മാര്‍ച്ച് ശിരോമണി അകാലിദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9.30ന് ഗുരുദ്വാര റാകബ് ഗഞ്ച് സാഹിബില്‍നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കര്‍ഷകരും അകാലിദള്‍ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തും. അതേസമയം, മാര്‍ച്ചിനെ നേരിടാന്‍ പോലിസ് വന്‍ സന്നാഹങ്ങളെ രംഗത്തിറക്കി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയിലെ അതിര്‍ത്തികള്‍ പോലിസ് പൂര്‍ണമായും അടച്ചതായി അകാലിദള്‍ വ്യക്തമാക്കി. ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബില്‍ പോലിസ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് പ്രതിഷേധത്തിന് വരുന്ന കര്‍ഷകരുടെയും അകാലിദള്‍ പ്രവര്‍ത്തകരുടെയും എണ്ണം കണക്കിലെടുക്കുമ്പോള്‍ പഞ്ചാബികള്‍ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് മാര്‍ച്ച് തുടങ്ങുന്ന സ്ഥലമായ റകാബ് ഗഞ്ച് സാഹിബ് ഉപരോധിച്ചിരിക്കുന്നത്. ഇത് ഇരുണ്ട സ്വേച്ഛാധിപത്യ കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ്- പാര്‍ട്ടി ട്വീറ്റ് ചെയ്തു. പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പോലിസ് തടയുകയാണെന്നും അവര്‍ ആരോപിച്ചു.

'എല്ലാ ഡല്‍ഹി അതിര്‍ത്തികളും സീല്‍ ചെയ്യുകയും പഞ്ചാബ് വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. മറ്റെല്ലാവരും കടന്നുപോവുമ്പോള്‍ ഞങ്ങളുടെ പ്രവേശനം മാത്രം നിയന്ത്രിച്ചിരിക്കുന്നു. ഞങ്ങളുടെ സമാധാനപരമായ ശബ്ദങ്ങള്‍ അധികാരകേന്ദ്രത്തെ ഭയപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങഗ് ബാദലിന്റെയും എംപി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് സമാധാനപരമായിരിക്കുമെന്ന് എസ്എഡി ജനറല്‍ സെക്രട്ടറി പ്രേം സിങ് ചന്തുമാജ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് സമാധാനപരമായിരിക്കും. മൂന്ന്കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം നല്‍കും. പ്രതിഷേധിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കിലും ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയും മെമ്മോറാണ്ടം നല്‍കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു. കര്‍ഷക ഉല്‍പന്ന വ്യാപാരം, വാണിജ്യം (പ്രമോഷന്‍, ഫെസിലിറ്റേഷന്‍) ബില്‍- 2020, കര്‍ഷകര്‍ (ശാക്തീകരണം, സംരക്ഷണം) വിലസ്ഥിരത ഉറപ്പുവരുത്തല്‍, കാര്‍ഷിക സേവന ബില്‍- 2020 എന്നിവയാണ് കഴിഞ്ഞ വര്‍ഷം പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍.

Next Story

RELATED STORIES

Share it