Sub Lead

യുഎപിഎ ഭേദഗതി ബില്ല് രാജ്യസഭയില്‍ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

പ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എന്‍ഐഎ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതു സംബന്ധമായി രാജ്യസഭയിലെ മുഴുവന്‍ പ്രതിപക്ഷ എംപിമാര്‍ക്കും അദ്ദേഹം കത്തയച്ചു.

യുഎപിഎ ഭേദഗതി ബില്ല് രാജ്യസഭയില്‍ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസായ യുഎപിഎ ഭേദഗതി ബില്ല് രാജ്യഭയില്‍ പരാജയപ്പെടുത്തണമെന്ന് എല്ലാ പ്രതിപക്ഷ എംപിമാരോടും പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന അഭ്യര്‍ഥിച്ചു. പ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എന്‍ഐഎ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതു സംബന്ധമായി രാജ്യസഭയിലെ മുഴുവന്‍ പ്രതിപക്ഷ എംപിമാര്‍ക്കും അദ്ദേഹം കത്തയച്ചു.

യുഎപിഎ ഭേദഗതി ബില്ലിനെതിരേ വ്യക്തമായ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ന്നെങ്കിലും ലോക്‌സഭയില്‍ ബില്ല് വോട്ടിനിട്ടിപ്പോള്‍ എട്ട് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ജനാധിപത്യപരമായ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന് യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്തത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും സര്‍ക്കാരിനെ എതിര്‍ക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും എതിരേയാണ് ഈ നിയമം വ്യാപകമായി ഉപയോഗിച്ചത്. മുസ്‌ലിം സംഘടനകളെ പ്രത്യേകമായി ലക്ഷ്യമിട്ടു. അതുകൊണ്ട് തന്നെ നിലവിലുള്ള നിയമത്തില്‍ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് ആശങ്കാജനകമാണ്.

സാമുദായിക വിവേചനം കാണിക്കുന്ന ഒരു സര്‍ക്കാരിന് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കുന്നത് പൗരസ്വാതന്ത്ര്യത്തിന്‍മേല്‍ കടന്നു കയറാന്‍ അനുമതി നല്‍കുന്നതിന് തുല്യമാണ്. ജനാധിപത്യ ഭരണഘടനാമൂല്യങ്ങളായ സ്വാതന്ത്ര്യത്തെയും നീതിയെയും ഇത് തകര്‍ക്കും.

അതു കൊണ്ട് തന്നെ ഈ ബില്ല് നിയമമാവുന്നത് തടയേണ്ടതുണ്ട്. എന്‍ഡിഎക്ക് ഭൂരിപക്ഷമില്ലെന്നതിനാല്‍ എല്ലാ പ്രതിപക്ഷ കക്ഷികളും കൈകോര്‍ത്താല്‍ ബില്ല് രാജ്യസഭയില്‍ പരാജയപ്പെടുത്താന്‍ കഴിയും.

ബിജെപി സര്‍ക്കാരിന്റെ ഈ ദുഷ്ട നീക്കത്തിനെതിരേ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം മാനിച്ച് താങ്കളും താങ്കളുടെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരും രാജ്യസഭയില്‍ വോട്ട് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ടിന് വേണ്ടി അഭ്യര്‍ഥിക്കുന്നതായും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it