ധ്രുവീകരണ അജണ്ടയെ പരാജയപ്പെടുത്തുക: തുളസീധരന്‍ പള്ളിക്കല്‍
നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ഹീന ശ്രമമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

കോഴിക്കോട്: സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കി അജണ്ടകള്‍ നടപ്പിലാക്കാനുള്ള ആര്‍എസ്എസ് അജണ്ടകളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ ഓരോ പൗരന്‍മാരും ജാഗ്രത കാണിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ഹീന ശ്രമമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
അതിന്റെ ഭാഗമാണ് ഭീകരവാദ, തീവ്രവാദ ആരോപണങ്ങള്‍ പലതും. സവര്‍ണ പേഷ്വ സൈന്യത്തെ സധീരം നേരിട്ട ദലിത് വിജയത്തിന്റെ നൂറാം വാര്‍ഷിക പരിപാടിയുമായി സഹകരിച്ചതിന്റെ പേരില്‍ രാഷ്ട്രീയക്കാരെയും ആക്ടിവിസ്റ്റുകളെയും ജയിലിലടച്ചതടക്കമുള്ള നീക്കം അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപണ്ഡിതന്മാരും നേതാക്കളും സംഘപരിവാരത്തിന്റെ ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ അജണ്ടയും നീതിയിലധിഷ്ഠിതമായ പ്രത്യയശാസ്ത്ര അടിത്തറയും ഉള്ളവര്‍ക്കേ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ലക്ഷ്യത്തിലേക്ക് എത്താനും കഴിയുകയുളളൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT