Sub Lead

ദീപക്ക് ജീവനൊടുക്കിയ സംഭവം: ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ്

ദീപക്ക് ജീവനൊടുക്കിയ സംഭവം: ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ്
X

കണ്ണൂര്‍: ലൈംഗികാതിക്രമമെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലിസ്. രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസില്‍ വച്ചാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്തുവയ്ക്കണമെന്നും മറ്റാര്‍ക്കും കൈമാറരുതെന്നും നിര്‍ദേശമുണ്ട്. ബസില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിവില്ലെന്ന് ബസ് കണ്ടക്ടര്‍ പറഞ്ഞു. ''വിഡിയോ പ്രചരിച്ചതിനു പിന്നാലെ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ബസിന്റെ മുതലാളി ചോദിച്ചിരുന്നു. ഇല്ലെന്നാണ് പറഞ്ഞത്. പിന്നീട് മുതലാളി വിഡിയോ അയച്ചു തന്നു. വീഡിയോയില്‍ ബസിന്റെ സീറ്റും സീലിങ്ങും കണ്ടപ്പോഴാണ് നമ്മുടെ ബസാണെന്ന് മനസ്സിലായത്. നല്ല തിരക്കുള്ള സമയമായതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇങ്ങനെ ഒരു സംഭവം വ്യക്തമല്ലെന്നാണ് മനസ്സിലാകുന്നത്. ബസില്‍ ആരും പരാതിപ്പെട്ടിട്ടില്ല. പോലിസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു. ഹോം ഗാര്‍ഡും ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പോലിസിനെ അറിയിക്കുമായിരുന്നു.''-കണ്ടക്ടര്‍ പറഞ്ഞു.

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലറായ ഷിംജിത സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചതിനെതുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഷിംജിതക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it