Sub Lead

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; ഷിഗെല്ല വൈറസ് ബാധയെന്നു സംശയം

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; ഷിഗെല്ല വൈറസ് ബാധയെന്നു സംശയം
X

കോഴിക്കോട്: പേരാമ്പ്ര സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സനുഷ മരണപ്പെട്ടത് ഷിഗെല്ല വൈറസ് ബാധയെ തുടര്‍ന്നെന്ന് സംശയം. വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് സനുഷയെ ഒരാഴ്ച മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുംപോവുന്നതിനിടെയാണ് ഞായറാഴ്ച സനുഷ മരണപ്പെട്ടത്. ഇതോടൊപ്പം പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍, സനൂഷയുടെ രോഗം എന്തായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മുത്തച്ഛനെയും സഹോദരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതിനാല്‍ സനൂഷയുടെ സാംപിളുകള്‍ ശേഖരിച്ച് കേരളത്തിന് പുറത്തുള്ള വിദഗ്ധ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിക്കാന്‍ വൈകുമെന്നാണ് അധികൃതര്‍ പറയുന്നത്. 74 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ കാലതാമസം എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഷിഗെല്ല വൈറസാണോ എന്ന് ഉറപ്പിക്കാനാവുകയുള്ളൂ. ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടെന്നും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സനുഷയുടെ വീട്ടുകിണറ്റിലെ വെള്ളം കോഴിക്കോട് റീജ്യനല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. സമീപ വീടുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.



Next Story

RELATED STORIES

Share it