ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35 കവിഞ്ഞു
മൂടുപടം തകര്‍ന്ന് ഭക്തര്‍ കിണറിലേക്ക് വീഴുകയായിരുന്നു.

ഇന്‍ഡോര്‍: രാമനവമി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്ര കിണറിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 35 ആയി. ഇതുവരെ 18 പേരെ രക്ഷിച്ചു. സ്നേഹ് നഗര്‍ ഏരിയയിലെ ശ്രീ ബാലേശ്വര്‍ ക്ഷേത്രത്തില്‍ ഇന്നലെയാണ് അപകടം നടന്നത്. ക്ഷേത്രത്തിനുള്ളില്‍ വെച്ച് കിണറ്റിന് മുകളിലെ മൂടിയ പ്രതലത്തില്‍ നിന്ന് പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂടുപടം തകര്‍ന്ന് ഭക്തര്‍ കിണറിലേക്ക് വീഴുകയായിരുന്നു.
ഇതുവരെ 35 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 18 പേരെ രക്ഷപ്പെടുത്തിയതായും ഇന്‍ഡോര്‍ ഡിവിഷന്‍ കമ്മീഷണര്‍ പവന്‍ ശര്‍മ്മ അറിയിച്ചു. 18 പേരില്‍ 16 പേര്‍ ചികിത്സയിലാണ്. രണ്ട് പേരെ കാണാതായിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടക്കുന്നതായും പോലീസ് പറഞ്ഞു. 75 സൈനികര്‍ ഉള്‍പ്പെടെ 140 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശേഷിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ ഡിവിഷന്‍ കമ്മീഷണര്‍ പറഞ്ഞു.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT