Sub Lead

'വൈവിധ്യത്തിന്റെ സൗന്ദര്യം' പരിഗണിക്കുക'; ന്യൂസിലാന്റ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ പറയുന്നു -ശിക്ഷാവിധി ഈ ആഴ്ച്ച

51 കൊലപാതകള്‍, 40 കൊലപാതക ശ്രമങ്ങള്‍, ഭീകര പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളിലാണ് 29 കാരനായ ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രെണ്ടന്‍ ടെറന്റ് വിചാരണ നേരിടുന്നത്. വാദം പൂര്‍ത്തിയാക്കി ഈ ആഴ്ച്ച തന്നെ കോടതി ശിക്ഷാവിധി പുറപ്പെടുവിക്കും.

വൈവിധ്യത്തിന്റെ സൗന്ദര്യം പരിഗണിക്കുക;   ന്യൂസിലാന്റ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ പറയുന്നു  -ശിക്ഷാവിധി ഈ ആഴ്ച്ച
X

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ മുസ് ലിം പള്ളികളില്‍ 51 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതി ബ്രെണ്ടന്‍ ടെറന്റിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് ഇരകളുടെ ബന്ധുക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമ വാദം കേള്‍ക്കുന്നതിനിടേയാണ് ബന്ധുക്കള്‍ ജഡ്ജിയോട് ഈ ആവശ്യം ഉന്നയിച്ചത്.

കേസില്‍ ശിക്ഷാവിധിക്ക് മുന്‍പുള്ള അന്തിമ വാദം കേള്‍ക്കുന്നതനിടെ പ്രതി ബ്രെണ്ടന്‍ ടെറന്റ് പുഞ്ചിരിച്ചു കൊണ്ടാണ് കോടതിയില്‍ എത്തിയത്. ഇതോടെ അല്‍നൂര്‍ പള്ളിയില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മിര്‍വായ്‌സ് വസീരി താന്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന മാറ്റിവച്ച് കൊലയാളിയെ നേരിട്ട് അഭിസംബോധന ചെയ്തു.

'അയാള്‍ ഒന്നിനും ഖേദിക്കുന്നില്ല. ഇന്ന് നിങ്ങളെ തീവ്രവാദി എന്ന് വിളിക്കുന്നു, മാത്രമല്ല, മുസ് ലിംകളായ ഞങ്ങള്‍ തീവ്രവാദികളല്ലെന്ന് നിങ്ങള്‍ ലോകത്തിന് തെളിയിച്ച് കൊടുത്തു. ന്യൂസിലാന്റിലെ ജനങ്ങളോട് ഞാന്‍ പറയുന്നു, തീവ്രവാദിക്ക് മതവും വംശവും നിറവും ഇല്ല, 'വസിരി പറഞ്ഞു,' അദ്ദേഹത്തിന്റെ വാക്കുകള്‍ കോടതിയിലെ പൊതുജനങ്ങള്‍ക്കായുള്ള ഗാലറി കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അല്‍നൂര്‍ പള്ളിയിലെ വെടിവയ്പ്പില്‍ രക്ഷപ്പെട്ട ബ്രിട്ടീഷ് വംശജനായ നാഥന്‍ സ്മിത്തും കൊലയാളി ബ്രെണ്ടന്‍ ടെറന്റിനോട് നേരിട്ട് സംസാരിച്ചു. 'താങ്കള്‍ക്ക് സമയം ലഭിക്കുമ്പോള്‍, ഖുര്‍ആന്‍ വായിക്കാന്‍ ശ്രമിക്കണം. അത് മനോഹരമാണ്്'. പുഞ്ചിരിയോടെ കാവല്‍ക്കാര്‍ക്കിടയില്‍ ഇരിക്കുന്ന ടെറന്റിനോട് നാഥന്‍ സ്മിത്ത് പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തില്‍ 2019 ല്‍ നടന്ന വെടിവയ്പില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. 51 കൊലപാതകള്‍, 40 കൊലപാതക ശ്രമങ്ങള്‍, ഭീകര പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളിലാണ് 29 കാരനായ ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രെണ്ടന്‍ ടെറന്റ് വിചാരണ നേരിടുന്നത്. വാദം പൂര്‍ത്തിയാക്കി ഈ ആഴ്ച്ച തന്നെ കോടതി ശിക്ഷാവിധി പുറപ്പെടുവിക്കും.

പരമാവധി പേരെ കൊലപ്പെടുത്താന്‍ ആക്രമണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.രണ്ടു മുസ്‌ലിം പള്ളികളിലായി 51 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവര്‍ത്തികളെ നീതീകരിക്കുന്ന മാനിഫെസ്‌റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

74 പേജുകളുള്ള മാനിഫെസ്‌റ്റോ കുടിയേറ്റ, ഇസ്‌ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്‌റ്റോയില്‍ വാചാലനാകുന്നുണ്ട്.

ഉയര്‍ന്ന പ്രഹര ശേഷിയുള്ള തോക്കുകളും വെടിക്കോപ്പുകളും ശേഖരിക്കുക, റൈഫിള്‍ ക്ലബ്ബുകളില്‍ പരിശീലനം, പള്ളികളുടെ ലേ ഔട്ടുകള്‍ പഠിക്കുക എന്നിവയിലൂടെ പരമാവധി കൊലപാതകം നടത്താന്‍ ആക്രമണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു.

ഒരു കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കണം. ന്യൂസിലാന്റില്‍ ഒരിക്കലും ഉപയോഗിക്കാത്ത ശിക്ഷയായ പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് വിധിക്കാന്‍ ജഡ്ജിക്ക് കഴിയും.

'തന്റെ പിതാവിനെ കൊലപ്പെടുത്തിയ ടെറന്റ് യാതൊരു അനുകമ്പക്കും അര്‍ഹനല്ല'. ആക്രമണത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഫരീഷ റസാഖ് പറഞ്ഞു. 2019ല്‍ ഫിജിയില്‍ നിന്ന് ന്യൂസിലാന്റ് സന്ദര്‍ശിക്കുന്നതിനിടെയാണ് ഫരീഷ റസാഖിന്റെ പിതാവ് അഷ്‌റഫ് അലി കൊല്ലപ്പെട്ടത്.

'നിങ്ങള്‍ക്ക് പരോള്‍ പോലും ഇല്ലാതെ ജീവപര്യന്തം ശിക്ഷ നല്‍കണം'. സഹോദരന്‍ കമലിനെ നഷ്ടപ്പെട്ട സുഹൈര്‍ ഡാര്‍വിഷ് പറഞ്ഞു. ടെറന്റിന് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണം. 'ന്യൂസിലാന്റ് നിയമത്തില്‍ മനുഷ്യര്‍ക്കുള്ള വധശിക്ഷ നീക്കം ചെയ്തതായി എനിക്കറിയാം, പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇയാള്‍ ഒരു മനുഷ്യനല്ല,' ഡാര്‍വിഷ് പറഞ്ഞു.

ടെറന്റ് വൈവിധ്യത്തിന്റെ സൗന്ദര്യം പരിഗണിക്കണമെന്ന് ലിന്‍വുഡ് പള്ളിയില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മകള്‍ പറഞ്ഞു.

'ജയിലിലെ തന്റെ ജീവിതം വിനിയോഗിച്ച് വൈവിധ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യം കണ്ടെത്താന്‍ ടെറന്റ് ശ്രമിക്കണം'. അവര്‍ പറഞ്ഞു. 'നിങ്ങളുടെ അമ്മയോട് എനിക്ക് സഹതാപമുണ്ടെങ്കിലും നിങ്ങളോട് അതില്ല'. ന്യൂസിലാന്റ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 65 കാരി ലിന്‍ഡ ആംസ്‌ട്രോങ്ങിന്റെ മകള്‍ ഏഞ്ചല ആംസ്‌ട്രോംഗ് പറഞ്ഞു.

രക്ഷപ്പെട്ടവരെയും ഇരകളുടെ കുടുംബാംഗങ്ങളെയും കോടതിയിലും വീഡിയോ കോണ്‍ഫറന്‍സ് വഴിയും അഭിസംബോധന ചെയ്യാന്‍ ഒരു ദിവസം കൂടി അനുവദിച്ചു. വിചാരണ വേളയില്‍ ടെറന്റിനും സംസാരിക്കാന്‍ അനുവാദം നല്‍കും.

ടെറന്റിന്റെ ക്രൂരകൃത്യത്തെ സമാധാനകാലത്ത് നടന്ന ഏറ്റവും ഹീനമായ കുറ്റകൃത്യം എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡണ്‍ അന്ന് പ്രതികരിച്ചത്. ടെറന്റിനെ 'തീവ്രവാദി'എന്നാണു ആര്‍ടണ്‍ വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it