Sub Lead

യുഎപിഎ കേസില്‍ ഡാനിഷ് ജയില്‍ മോചിതനായി

യുഎപിഎ കേസില്‍ ഡാനിഷ് ജയില്‍ മോചിതനായി
X

തിരുവനന്തപുരം: നാല് വര്‍ഷത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം യുഎപിഎ കേസുകളില്‍ ജാമ്യം ലഭിച്ച ഡാനിഷ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായി. 2020ല്‍ കുറ്റാരോപിതമായ എല്ലാ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോള്‍ ജയില്‍ മുറ്റത്ത് വെച്ച് കേരള എ ടി എസ് വീണ്ടും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്.

രണ്ട് വര്‍ഷത്തിലധികം കാലം നീണ്ട ജയില്‍ വാസത്തിന് ശേഷം എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി പുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഡാനിഷിനെ എടിഎസ് മറ്റൊരു കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. 2018ല്‍ ഒരു ആദിവാസി ഊരില്‍ എത്തി നോട്ടിസും മറ്റും വിതരണം ചെയ്യുകയും ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.

ഇത്തവണയും പുറത്തിറങ്ങാനിരുന്ന ഡാനിഷിനെ വീണ്ടും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തില്‍ നിന്ന് കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസും) തമിഴ്‌നാട് ക്യു ബ്രാഞ്ചും പിന്‍മാറണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രെട്ടറി സുജാഭാരതി ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it