Sub Lead

കണ്ണൂരില്‍ കൊവിഡ് രോഗികളുടെ പ്രതിദിന നിരക്ക് കുത്തനെ കൂടി

കണ്ണൂരില്‍ കൊവിഡ് രോഗികളുടെ പ്രതിദിന നിരക്ക് കുത്തനെ കൂടി
X

കണ്ണൂര്‍: കൊവിഡ് പ്രതിദിന നിരക്ക് ജില്ലയില്‍ കുത്തനെ കൂടുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. 222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 179 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണെന്നതും ആരോഗ്യവകുപ്പ് ജാഗ്രതയോടെയാണ് കാണുന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 121 പേരടക്കം 3113 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 29 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1067 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.


അതിനിടെ, കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സത്സയിലായിരുന്ന 121 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3113 ആയി. 30 പേര്‍ എംഐടി ഡിസിടിസിയില്‍ നിന്നും 18 പേര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും 17 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 11 വീതം പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 10 പേരും ആയുര്‍വേദ സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും രോഗമുക്തി നേടി. സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ആറ് പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് നാല് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ രണ്ടു പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കാലിക്കറ്റ് ആസ്റ്റര്‍ മിംസ്, നെട്ടൂര്‍ സിഎഫ്എല്‍ടിസി, വടകര സിഎഫ്എല്‍ടിസി, മാഹി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരും ഇന്നലെ രോഗമുക്തി നേടി.


സമ്പര്‍ക്കം- 179 പേര്‍


അഞ്ചരക്കണ്ടി 27കാരന്‍


ആറളം 22കാരി, 39കാരന്‍


ചപ്പാരപ്പടവ് 13കാരി, 35കാരന്‍, 39കാരി, 39കാരന്‍


ചെമ്പിലോട് 12കാരി, 44കാരന്‍, 42കാരന്‍, 36കാരി, 18കാരന്‍, 42കാരന്‍, 37കാരി, 53കാരന്‍, 19കാരന്‍, 16കാരന്‍, 33കാരന്‍, 16കാരന്‍


ചെറുതാഴം 43കാരി


ചിറക്കല്‍ 27കാരി


ചിറ്റാരിപ്പറമ്പ് 33കാരന്‍


ധര്‍മടം 33കാരി, 58കാരി, അഞ്ചു വയസ്സുകാരന്‍, 64കാരന്‍, 30കാരി, 29കാരി


ഏഴോം 84കാരി, 42കാരന്‍


ഇരിട്ടി 16കാരി


കടമ്പൂര്‍ 48കാരന്‍


കടന്നപ്പള്ളി 43കാരി, 20കാരന്‍


കതിരൂര്‍ 33കാരി, 17കാരി, 25കാരി, 49കാരി, 30കാരി, 24കാരന്‍, 90കാരന്‍


കണ്ണപുരം 29കാരി


കണ്ണൂര്‍ 14കാരി


കണ്ണൂര്‍ അത്താഴക്കുന്ന് 61കാരന്‍


കണ്ണൂര്‍ സിറ്റി 62കാരി


കണ്ണൂര്‍ കൊറ്റാളി 58കാരന്‍


കണ്ണൂര്‍ കുഞ്ഞിപ്പള്ളി 63കാരന്‍


കണ്ണൂര്‍ കുറുവ 48കാരന്‍


കണ്ണൂര്‍ മുഴത്തടം 70കാരി


കണ്ണൂര്‍ തെക്കിബസാര്‍ 41കാരന്‍


കണ്ണൂര്‍ താണ 37കാരന്‍


കണ്ണൂര്‍ തയ്യില്‍ 38കാരന്‍, 29കാരന്‍, 53കാരന്‍


കണ്ണൂര്‍ തോട്ടട ഒരു വയസ്സുകാരി, 62കാരി, നാലു വയസ്സുകാരന്‍


കണ്ണൂര്‍ അതിരകം 31കാരന്‍


കണ്ണൂര്‍ വെറ്റിലപ്പള്ളി 70കാരി, 41കാരി, 23കാരി, 24കാരി, രണ്ടു വയസ്സുകാരി, 12കാരന്‍


കണ്ണൂര്‍ തളിക്കാവ് 22കാരന്‍


കീഴല്ലൂര്‍ 18കാരന്‍, 43കാരന്‍, 26കാരന്‍, 49കാരി, 58കാരന്‍


കൊളച്ചേരി 29കാരന്‍


കോളയാട് 45കാരന്‍


കൂത്തുപറമ്പ് 30കാരന്‍, 25കാരി


കോട്ടയം മലബാര്‍ 26കാരി


കുന്നോത്തുപറമ്പ് 22കാരി, 36കാരി, 19കാരി, 23കാരി, നാലു വയസ്സുകാരന്‍, 12കാരന്‍, 48കാരന്‍


മാലൂര്‍ 20കാരന്‍, 26കാരന്‍, 45കാരി, അഞ്ചു വയസ്സുകാരി, എട്ടു വയസ്സുകാരി, 15കാരി, 19കാരി, 55കാരന്‍, ഒരു വയസ്സുകാരന്‍, നാലു വയസ്സുകാരന്‍, 11കാരന്‍, 42കാരന്‍---


മാങ്ങാട്ടിടം 33കാരി, 29കാരി, 24കാരി, 29കാരി, 10 വയ്സസുകാരി, നാലു വയസ്സുകാരി, 24കാരി, 60കാരി, 29കാരി, രണ്ടു വയസ്സുകാരി, മൂന്നു വയസ്സുകാരി, 46കാരന്‍, 39കാരന്‍, 55കാരി


മട്ടന്നൂര്‍ 39കാരന്‍, 25കാരന്‍


മാട്ടൂല്‍ അഞ്ച് വയസുകാരി, 27കാരി, 31കാരി, 21കാരന്‍


മുണ്ടേരി ഒമ്പത് വയസുകാരന്‍, 13കാരന്‍, 35കാരന്‍, 42കാരന്‍


മുഴപ്പിലങ്ങാട് 52കാരന്‍


നാറാത്ത് 61കാരന്‍, 53കാരി


ന്യൂ മാഹി 49കാരി, 35കാരി, 72കാരി, ആറ് വയസുകാരി, 34കാരി, 48കാരി, 40കാരി, 45കാരന്‍, 42കാരന്‍, 64കാരന്‍, 59കാരന്‍, 20കാരന്‍, 21കാരന്‍


പരിയാരം 60കാരി, മൂന്ന് വയസുകാരന്‍, 38കാരന്‍, 36കാരന്‍


പട്ടുവം 28കാരി, 39കാരി, 48കാരി, 62കാരി


പായം 23കാരി


പയ്യന്നൂര്‍ 55കാരന്‍, 62കാരന്‍


പെരളശ്ശേരി മൂന്ന് വയസുകാരി, ആറ് വയസുകാരന്‍, 58കാരന്‍


പിണറായി 11കാരി, 21കാരന്‍, 12കാരന്‍, 50കാരന്‍


ശ്രീകണ്ഠാപുരം 86കാരന്‍


തലശ്ശേരി ഗോപാല്‍പേട്ട 60കാരന്‍


തലശ്ശേരി മട്ടാമ്പ്രം 20കാരി, മൂന്ന് വയസുകാരി, 45കാരി, 52കാരന്‍, 32കാരന്‍, 22കാരി


തലശ്ശേരി കൊടുവള്ളി 60കാരന്‍


തലശ്ശേരി തിരുവങ്ങാട് 34കാരന്‍


തളിപ്പറമ്പ് മന്ന 61കാരന്‍


തില്ലങ്കേരി 42കാരന്‍, 35കാരന്‍, 24കാരന്‍


തൃപ്പങ്ങോട്ടൂര്‍ 43കാരി, 63കാരി, 30കാരി


വളപ്പട്ടണം 45കാരന്‍


വേങ്ങാട് 27കാരി (പെരളശ്ശേരിയിലും താമസിച്ചു), 40കാരി, 29കാരി, 48കാരന്‍, 65കാരന്‍, 51കാരന്‍, 19കാരന്‍, 42കാരന്‍, 17കാരന്‍


ആരോഗ്യപ്രവര്‍ത്തകര്‍ - 21 പേര്‍

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 38കാരന്‍

നഴ്‌സിംഗ് അസിസ്റ്റന്റ് 52കാരന്‍, 44കാരി, 31കാരി

ആശാ വര്‍ക്കര്‍ 30കാരി

സ്റ്റാഫ് നഴ്‌സ് 26കാരി, 40കാരി, 28കാരി, 27കാരി, 38കാരി, 32കാരി, 27കാരി, 28കാരി, 38കാരി

ക്ലീനിങ് സ്റ്റാഫ് 37കാരി, 43കാരി, 28കാരി, 37കാരി

ആംബുലന്‍സ് ഡ്രൈവര്‍ 44കാരന്‍

ഡോക്ടര്‍ 74കാരന്‍

ഫിസിയോതെറാപ്പിസ്റ്റ് 23കാരി

വിദേശം - 2 പേര്‍

പേരാവൂര്‍ 36കാരന്‍ ഷാര്‍ജ

ചിറക്കല്‍ 30കാരന്‍ സൗദി അറേബ്യ

ഇതര സംസ്ഥാനം 20 പേര്‍

പേരാവൂര്‍ 39കാരന്‍, 34കാരന്‍, 39കാരന്‍, 20കാരന്‍, 32കാരന്‍ കോയമ്പത്തൂര്‍

ആലക്കോട് 22 കാരന്‍ മംഗലാപുരം

പേരാവൂര്‍ 36കാരന്‍ മംഗലാപുരം

ചെമ്പിലോട് 30കാരന്‍ പശ്ചിമ ബംഗാള്‍

ചിറ്റാരിപ്പറമ്പ് 35കാരന്‍, 40കാരന്‍ ബെംഗളൂരു

പേരാവൂര്‍ 48കാരി സൂറത്ത്

മട്ടന്നൂര്‍ 55കാരന്‍, 24കാരന്‍ ബെംഗളൂരു

പിണറായി 22കാരന്‍ ബെംഗളൂരു

തിലാന്നൂര്‍ 25കാരന്‍ ബെംഗളൂരു

കല്യാശ്ശേരി 23കാരന്‍ സുള്ളിയ

പാപ്പിനിശ്ശേരി 27കാരന്‍ ഡെറാഡൂണ്‍

പായം 23കാരന്‍ യു പി

പടിയൂര്‍-കല്ല്യാട് 21കാരന്‍ ഡല്‍ഹി

മട്ടന്നൂര്‍ 30കാരന്‍ ഡല്‍ഹി


നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12363 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 253 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും എ കെ ജി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 438 പേരും വീടുകളില്‍ 11393 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 73572 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 72913 എണ്ണത്തിന്റെ ഫലം വന്നു. 659 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.



Daily rate of Covid patients in Kannur has increased sharply



Next Story

RELATED STORIES

Share it