Sub Lead

കര്‍ഫ്യൂവില്‍ തറാവീഹ് നമസ്‌കാരത്തിന് ഇളവ്; തുടങ്ങുക രാത്രി 9.30 മുതല്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ് ലാമി, അല്‍ ഹാദി അസോസിയേഷന്‍, കെഎംവൈഎഫ് തുടങ്ങിയ സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്.

കര്‍ഫ്യൂവില്‍ തറാവീഹ് നമസ്‌കാരത്തിന് ഇളവ്; തുടങ്ങുക രാത്രി 9.30 മുതല്‍
X

കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തില്‍ റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് വേണ്ടി അരമണിക്കൂര്‍ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളെ അറിയിച്ചു. രാത്രി 9.30 മുതലായിരിക്കും കര്‍ഫ്യൂ ആരംഭിക്കുക. രാത്രി 9 മണി മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചതുകാരണം തറാവീഹ് നിസ്‌കാരത്തിനു പ്രയാസമാണെന്നും രാത്രി കര്‍ഫ്യു സമയത്തില്‍ ഇളവ് അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം മുസ് ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ് ലാമി, അല്‍ ഹാദി അസോസിയേഷന്‍, കെഎംവൈഎഫ് തുടങ്ങിയ സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. കര്‍ഫ്യൂ തുടങ്ങുന്ന സമയം രാത്രി 10 ആക്കണമെന്നായിരുന്നു മുസ് ലിം സംഘടനകളുടെ ആവശ്യം. എന്നാല്‍, രാത്രി കര്‍ഫ്യൂ 9.30 മുതലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാവ് പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരെ ഫോണില്‍ വിളിച്ചാണ് വിവരം അറിയിച്ചത്.

Next Story

RELATED STORIES

Share it