Sub Lead

മഹാരാജാസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സാംസ്‌കാരിക നായകര്‍

സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ്മ, രാഷ്ട്രീയ നീരീക്ഷനും ചിന്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരാണ് മഹാരാജാസ് കോളജിലെ അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്.

മഹാരാജാസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സാംസ്‌കാരിക നായകര്‍
X

-എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് ശൈലിക്കെതിരേ സാംസ്‌കാരിക കൂട്ടായ്മ നടത്തുമെന്ന് കെഎസ്‌യു

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐക്കാര്‍ നടത്തുന്ന ആക്രമണത്തിനെതിരെ വിമര്‍ശനവുമായി സാമൂഹ്യ, സാസ്‌കാരിക പ്രവര്‍ത്തകര്‍. എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് ശൈലിക്കെതിരെ സാംസ്‌കാരിക കൂട്ടായ്മയ നടത്താനൊരുങ്ങി കെഎസ്‌യു. സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ്മ, രാഷ്ട്രീയ നീരീക്ഷനും ചിന്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരാണ് മഹാരാജാസ് കോളജിലെ അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്.



മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം കെഎസ്‌യു പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരുന്നു. നേരത്തെ കോളജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ചിരുന്നു. അന്ന് അഭിമന്യുവിനൊപ്പം കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റുവെന്ന് പറയുന്ന അര്‍ജ്ജുന്‍ ആണ് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത്. അര്‍ജുന്റെ നേതൃത്വത്തില്‍ ക്ലാസ്സില്‍ നിന്ന് കെഎസ്‌യു പ്രവര്‍ത്തകരെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ആക്രമണം നടത്തിയവരില്‍ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നുവെന്നും കെഎസ്‌യു ആരോപിക്കുന്നു. കാംപസില്‍ പ്രവേശിച്ച ഈ അക്രമികള്‍ യുവതികളായ വിദ്യാര്‍ഥികളെയും മര്‍ദിക്കുകയുണ്ടായെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ അടിക്കടി സംഘര്‍ഷം ഉണ്ടാകുന്നത് കോളജിനെ തന്നെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ്മ പറഞ്ഞു. സംഘര്‍ഷം തടയാന്‍ ഈ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ തന്നെ വേണം മുന്‍കൈ എടുക്കാന്‍. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കാംപസുകളില്‍ അത് കാണുന്നില്ല. ഒട്ടേറെ പ്രമുഖര്‍ പഠനം പൂര്‍ത്തിയാക്കിയ കോളജാണ് മഹാരാജാസ്. അത്തരമൊരു കലാലയത്തില്‍ ഈ രീതിയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയം നല്ലതാണ് പക്ഷേ അത് ജനനന്മയക്കുവേണ്ടിയാകണം. വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലി ചാകാനല്ല കോളജിലേക്ക് വരേണ്ടത്. നാളത്തെ നല്ല പൗരന്മാരായി മാറാനായിരിക്കണമെന്നും കെ എല്‍ മോഹനവര്‍മ്മ പറഞ്ഞു.



സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയുടെ ബലത്തില്‍ അതേ പാര്‍ടിയുടെ കീഴിലുള്ള വിദ്യാര്‍ഥി പ്രസ്ഥാനം അക്രമം കാട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷനും ചിന്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു. തങ്ങളുടെ മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നതെന്നും അതിനാല്‍ തങ്ങള്‍ക്ക് എന്തുമാകാമെന്നുമുള്ള നിലപാട് ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിനും ഭൂഷണമല്ല. അധികാരത്തിന്റെ ബലത്തില്‍ എന്ത് അക്രമം കാട്ടിയാലും പോലീസ് നടപടി സ്വീകരിക്കില്ലെന്ന വിശ്വാസത്തിന്റെ പുറത്താണ് ഇവര്‍ അക്രമം കാട്ടുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും എന്താണെന്ന് അറിയാത്ത വിദ്യാര്‍ഥികളാണ് ഇത്തരം അക്രമങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നത്. കൊലപാതകവും ആക്രമവും നിറഞ്ഞ രാഷ്ട്രീയത്തിനോട് കേരളത്തിലെ പൊതു സമൂഹത്തിന് വെറുപ്പാണെന്ന സത്യം ഇനിയെങ്കിലും ഇത്തരം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ തിരിച്ചറിയണം. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഇത് ബോധ്യപ്പെടുത്തി നല്‍കണമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.

അഭിമന്യു മഹാരാജാസ് കോളജില്‍ കുത്തേതു മരിച്ചപ്പോള്‍ കേരളത്തിലെ കാംപസുകളില്‍ ഗുണ്ടായിസത്തിനു ഇരകളാകുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാത്രമാണെന്ന് മുദ്രാവാക്യം ഉയര്‍ത്തിയ അവര്‍ തന്നെ അഭിമന്യുവിന്റെ അതെ കാംപസില്‍ പുറത്തുനിന്നുള്ള ആളുകളെ വിളിച്ചുവരുത്തി വിദ്യാര്‍ഥികളെ ക്ലാസ്സുകളില്‍ നിന്ന് വിളിച്ചിറക്കി ആക്രമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അജ്മലും ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറും പറഞ്ഞു. അഭിമന്യു മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അഭിമന്യുവിന് ഒപ്പം കുത്തേറ്റ അതെ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ഈ ആക്രമണം എസ്എഫ്‌ഐ കേരളത്തിലെ കാംപസുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാടത്തത്തിന്റെ തുറന്നുകാട്ടല്‍ ആണെന്നും ഇവര്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാംപസുകളില്‍ വര്‍ഗീയ ഫാഷിസ്റ്റ് സംഘടനയായ എബിവിപി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ രീതിയിലുള്ള അക്രമങ്ങളാണ് കേരളത്തിലെ കാംപസുകളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. എസ്എഫ്‌ഐ യുടെ നിരന്തര അക്രമ ശൈലിക്കെതിരെ സാംസ്‌കാരിക കൂട്ടായ്മയും മുന്‍കാല മഹാരാജാസ് കെഎസ്‌യു നേതാക്കന്മാരുടെ യോഗവും വിളിച്ചു ചേര്‍ത്തു എസ്എഫ്‌ഐയുടെ കപട മുഖത്തെ തുറന്നു കാട്ടുമെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it