Sub Lead

ഡല്‍ഹി സിആര്‍പിഎഫ് ക്യാംപിലെ 47 പേര്‍ക്ക് കൊവിഡ്; ഒരു സൈനികന്‍ മരിച്ചു

കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മയൂര്‍വിവാഹര്‍ സിആര്‍പിഎഫ് ബറ്റാലിയനിലെ ആയിരത്തോളം സൈനികരെ നിരീക്ഷണത്തിലാക്കി.

ഡല്‍ഹി സിആര്‍പിഎഫ് ക്യാംപിലെ 47 പേര്‍ക്ക് കൊവിഡ്; ഒരു സൈനികന്‍ മരിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി സിആര്‍പിഎഫ് ബറ്റാലിയനിലെ 47 സൈനികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മയൂര്‍വിവാഹര്‍ സിആര്‍പിഎഫ് ബറ്റാലിയനിലെ ആയിരത്തോളം സൈനികരെ ഇതോടെ നിരീക്ഷണത്തിലാക്കി.

അസം സ്വദേശിയായ 55 കാരനാണ് ഇന്നലെ മരിച്ചത്. ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. പാരമെഡിക് യൂനിറ്റിലെ ഒരു നഴ്സിങ് അസിസ്റ്റന്റിനാണ് ക്യാംപില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് രോഗബാധിതനായ ഇയാള്‍ ഇപ്പോഴും ചികില്‍സയിലാണ്. പിന്നീട് ഏപ്രില്‍ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാന്‍മാര്‍ക്കും തൊട്ടടുത്ത ദിവസം 15 ജവാന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ജവാന്മാരെ മണ്ഡവാലിയിലെ ഒരു കേന്ദ്രത്തിലാണ് ചികില്‍സിക്കുന്നത്. രോഗ വ്യാപനമുണ്ടോ എന്നറിയാനായി കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തുന്നുമുണ്ട്.

Next Story

RELATED STORIES

Share it